ഞങ്ങളുടെ ആത്മീയവും ഭൗതികവുമായ ജീവിതത്തിന് ആവശ്യമായ എല്ലാ നന്മകളും നിത്യവും ദൈവപിതാവിൽ നിന്ന് വാങ്ങിത്തരുന്നവളായ ഞങ്ങളുടെ പ്രിയപ്പെട്ട അമ്മേ , നിത്യസഹായ മാതാവേ ഡെയ് ലി ബ്രഡ് ഓൺലൈൻ ഡോട്ട് ഇൻ നെ അമ്മയുടെ വിമലഹൃദയത്തിന് സമർപ്പിക്കുന്നു. ഈ വെബ്സൈറ്റിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ഓരോ ജീവിതങ്ങളെയും ഇതിന്റെ വായനക്കാരെയും അമ്മയുടെ നീലഅങ്കിക്കുള്ളിൽ പൊതിഞ്ഞുപിടിക്കണമേ. ഇതിലെഴുതുന്ന ഓരോ അക്ഷരങ്ങളെയും വാക്കുകളെയും അമ്മയുടെ സ്നേഹം കൊണ്ട് നിറയ്ക്കണമേ.ഞങ്ങളുടെ അനുദിന ജീവിതത്തിനാവശ്യമായ എല്ലാ നന്മകളും അമ്മ സ്വർഗ്ഗത്തിൽ നിന്ന് വാങ്ങിത്തരണമേ ആമ്മേൻ

വിളവ്
മാനദണ്ഡം
നോട്ടവും കാഴ്ചയും
അപ്പം
ശിശു
താലന്ത്
മരിക്കാന്‍ വേണ്ടത്…
തിരിച്ചറിഞ്ഞു കഴിയുന്പോള്‍ സംഭവിക്കുന്നത്…
ഞാന്‍ ആരാണ്?


ഒരേ കാലത്തും ഒരേ ദേശത്തും ജീവിച്ചിരിക്കുന്നവര്ക്കിടയിലെ ഓര്‍മ്മകള്‍ക്ക് ചില പൊതുസ്വഭാവമുണ്ടാകണം. അതുകൊണ്ട് തന്നെ വിനായക്കിനൊപ്പം സഞ്ചിച്ച് നാമൊടുവില്‍ ചെന്നെത്തുന്നത് നമ്മുടെ തന്നെ സ്മൃതികളിലേക്കാണ്… സ്വന്തം ഏകാന്തതയിലിരുന്ന് വിനായക്കിനെ വായിക്കുന്നൊരാള്‍ക്ക് കളഞ്ഞുപോയതൊക്കെ വീണ്ടെടുക്കണമെന്നും കൈവിട്ടുപോയ ഇടങ്ങളിലേക്ക് ഒരു തീര്‍ത്ഥാടകനെപ്പോലെ മടങ്ങിച്ചെല്ലണമെന്നും തീരുമാനിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു പുസ്തകമാണിത്… വേദപുസ്തകത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഒരു ഭാഷയാണ് വിനായകിന്റെ ബോണസ്. വിമര്‍ശനത്തില്‍ കെ. പി അപ്പനും കഥയില്‍ സി. വി ബാലകൃഷഷ്ണനും കവിതയില്‍ സച്ചിദാനന്ദനും അത് നന്നായി ഉപയോഗിച്ചിട്ടുണ്ട്. അത്തരമൊരു ഭാഷ സ്വീകരിച്ചവര്‍ ശ്രേഷ്ഠമായത് മാത്രം കുറിച്ചിടാന്‍ ബാധ്യസ്ഥരാവുന്നു. അറിഞ്ഞോ അറിയാതെയോ ഒക്കെ വിനായകില്‍ സംഭവിച്ചതതാകണം.
– ബോബി ജോസ് കപ്പൂച്ചിന്‍

വായനക്കാരുടെ ഹൃദയത്തെ സ്പര്‍ശിക്കാന്‍ ശക്തിയുള്ള ചിന്തകളാണ് വിനായകിന്റേതെന്ന് ധൈര്യപൂര്‍വ്വം സാക്ഷ്യപ്പെടുത്താന്‍ കഴിയും. കാരണം ഗ്രന്ഥകര്‍ത്താവിന്റെ ബുദ്ധിയില്‍ നിന്ന് എന്നതിനെക്കാളുപരി ഹൃദയത്തില്‍ നിന്നാണ് ഈ ചിന്തകള്‍ പൊട്ടിപുറപ്പെട്ടിരിക്കുന്നത്. കവിത പോലെ മനോഹരമായ ഭാഷയും ബുദ്ധിയെ പ്രകാശിപ്പിക്കുന്ന തത്ത്വചിന്തകളും വിനായകിന്റെ ഗ്രന്ഥങ്ങളെ അമൂല്യമാക്കി മാറ്റുന്നു.
-ഷെവ. ബെന്നി പുന്നത്തറശാലോം

തികച്ചും സാത്വികനായ ഒരു മനുഷ്യന്റെ ചിന്താധാരകളിലെ വറ്റാത്ത ഉറവ വിനായകിന്റെ ഓരോ വരികളിലും വാക്കുകളിലും ഉണ്ട്. അത് വെറും തത്ത്വചിന്തയല്ല. അത് വിനായകില്‍ നിന്ന് മാത്രം വന്നതുമല്ല. ദൈവേഷ്ടത്താല് വന്ന് അനുഗ്രഹമായി മാറിയ കാര്യമാണതെന്ന് ഞാന്‍ വിശ്വസിക്കുന്നു. വിനായകിന്റെ ലേഖനങ്ങള്‍ എല്ലാം തന്നെ പോസിറ്റിവായി ചിന്തിക്കുന്ന ഒരു മനുഷ്യന്റെ ഹൃദയസ്പര്‍ശം വായിക്കുന്നവര്‍ അനുഭവിക്കണമെന്ന് ഗ്രന്ഥകാരന് ആഗ്രഹിക്കുന്നു… പല യുവകഥാകൃത്തുക്കളും എഴുതുന്നവനും വായിക്കുന്നവനും ഗുണം ചെയ്യാത്ത കഥകളെഴുതി വായനക്കാരന്റെ അതൃപ്തി സമ്പാദിക്കുമ്പോള്‍ വിനായക് നിര്‍മ്മല്‍ പച്ചയായ ജീവിതാനുഭവങ്ങളുടെ നേരുകളിലേക്ക് കണ്ണീരും ചോരയും ഇറ്റിച്ചെഴുതിയ കഥകള്‍ എനിക്ക് അനുഭവത്തിന്റെ തീവ്രാനുഭൂതി സമ്മാനിച്ചവയായിരുന്നു.
– ജോര്‍ജ് ജോസഫ് കെ( കഥാകൃത്ത്)

ചെറുപ്പക്കാരായ എഴുത്തുകാരോട് എനിക്ക് പ്രത്യേകമായ ഒരു സ്നേഹമുണ്ട്. താല്പര്യത്തോടെയാണ് അവരെ ഞാന്‍ വായിക്കുക. അങ്ങനെയുള്ള വായനയിലൂടെയാണ് ഞാന്‍ വിനായക് നിര്‍മ്മലിനെ ഇഷ്ടപ്പെട്ടത്. ജീവിതത്തിലെ ഏതു ചെറിയ അനുഭവത്തെയും ലളിതവും സുന്ദരവുമായ വിവരണകലകൊണ്ട് ഈ എഴുത്തുകാരന് തന്റെ ഹൃദയമുദ്ര പതിഞ്ഞതാക്കി തീര്‍ക്കുന്നു. ശൈലിയുടെ ഭംഗിയാണോ അതോ അതിനകത്തെ ആര്‍ദ്രമായ മാനുഷികസ്പര്ശനമാണോ എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്? അത് രണ്ടും ചേര്ന്നിട്ടാണെന്ന് എന്റെ മനസ്സ് എന്നോട് പറയുന്നു. ആ എഴുത്തിലൂടെ ഒരു പുഴ ഒഴുകുന്നുണ്ട്. മനുഷ്യസ്നേഹത്തിന്റെ കുളിരും ഊഷ്മളതയും കൊണ്ട് അത് അനുഭൂതികളുടെ ഒരൊഴുക്കായിത്തീരുന്നു. അതില്‍ മുങ്ങിനിവരുമ്പോള്‍ ജീവിതത്തെ അതിന്റെ എല്ലാ ക്ഷതങ്ങളോടും ആകുലതകളോടും കൂടി തന്നെ ഇഷ്ടപ്പെടാന്‍ തോന്നിപ്പോവുന്നു.
– പെരുമ്പടവം ശ്രീധരന്

നന്മയും സ്നേഹവും സമസ്തജീവജാലങ്ങളോടുള്ള കൃപയും നിറഞ്ഞു കവിയുന്ന ഒരു മനസ്സില്‍ നിന്ന് മാത്രം പിറവിയെടുക്കാന്‍ കഴിയുന്ന കുറിപ്പുകളാണ് വിനായകിന്റേത്. ദൈവികമായ അനുഷ്ഠാനത്തിന്റെ പുണ്യവും ഹൃദയസമര്പ്പണത്തിന്റെ വിശുദ്ധിയും അവയിലുണ്ട്. ആത്മസങ്കടങ്ങളുടെയും സ്നേഹനഷ്ടങ്ങളുടെയും വിശുദ്ധ സൗഹൃദങ്ങളുടെയും അനുഭവസാക്ഷ്യങ്ങളാണവ
– അമൃതപ്രഫസര്, കവിയിത്രി

വായനയുടെ ലോകത്ത് വളരെ ചുരുങ്ങിയ കാലംകൊണ്ട് ശ്രദ്ധേയസാന്നിധ്യമായി മാറിയ യുവസാഹിത്യകാരനാണ് വിനായക് നിര്‍മ്മല്‍. അതീവസംവേദനക്ഷമതയുള്ളൊരാള്. നാടോടുമ്പോള്‍ നടുവേ ഓടാന്‍ വിനായകിനറിയില്ല. അതിയാള്‍ക്ക് ഇഷ്ടവുമല്ല. കാണുന്നതും കേള്‍ക്കുന്നതുമൊക്കെ തന്റേതായ രീതിയില്‍ ഒന്ന് വിശകലനവും വിചാരണയും നടത്തിയതിന് ശേഷം മാത്രമേ ഇയാള്‍ അതൊക്കെ അകത്തേയ്ക്ക് പ്രവേശിപ്പിക്കാറുള്ളൂ.
– സിസ്റ്റര്‍ ശോഭ സിഎസ് എന്‍.(എഴുത്തുകാരി, അമ്മ മാസികയുടെ ചീഫ് എഡിറ്റര്‍)

വിനായകിനൊപ്പം സഞ്ചരിച്ച് നാം നമ്മുടെതന്നെ ഓര്‍മ്മകളിലേക്കും തിരിച്ചുനടക്കേണ്ട ഇടങ്ങളിലേക്കും ചെന്നെത്തുന്നതിനാലാണ് ചില വായനകള്‍ നമ്മെ കരയിപ്പിക്കുന്നത്. ഉണര്‍ത്തപ്പെടുന്ന ഗൃഹാതുരതയുടെ ആത്മീയതയിലേക്ക് തിരിച്ചുനടക്കാന്‍ കൊതിക്കുന്നവര്‍ക്കുള്ളതാണ് വിനായകിന്റെ കുറിപ്പുകള്‍
സുനില്‍ ജോസ്കവി, കോളജ് അധ്യാപകന്

വിനായകിന്റെ കുറിപ്പുകളിലെല്ലാം ആര്‍ദ്രതയുടെ വേരോട്ടമുണ്ട്. ഹൃദയത്തിന്റെ നിഷ്ക്കളങ്കതയും വിശുദ്ധിയുമുണ്ട്. ജീവിതത്തിന്റെ ലാവണ്യപൂര്ത്തിക്കായുള്ള അദമ്യമായ ആഗ്രഹവുമുണ്ട്. ഈ മനസ്സിന് കൃപ, സമാധാനം.
– സി വി ബാലകൃഷ്ണന്(സാഹിത്യകാരന്, തിരക്കഥാകൃത്ത്)

വിനായക് നിര്‍മ്മലിനെ വായിക്കുമ്പോള്‍ ഞാന്‍ ജെയ്ന്‍ ഓസ്റ്റിനെ ഓര്‍മ്മിക്കുന്നു. ഒരു സാധാരണ ഇംഗ്ലീഷ് ഗ്രാമീണകുടുംബത്തിനുള്ളിലെ അനുഭവങ്ങളുടെ അതിരുകള്‍ ആയുഷ്ക്കാലത്തിലൊരിക്കലും കടന്നുപോകാത്ത നോവലിസ്റ്റ്. എന്നിട്ടും അനുഭവങ്ങളുടെ കുന്നിമണികള്കൊണ്ട് അസ്തമയചാരുതയുടെ ചക്രവാളങ്ങള്‍ തീര്‍ത്ത മഹാപ്രതിഭ. വീട്ടുകാര്യങ്ങളെ വിശ്വസാഹിത്യങ്ങളാക്കിയ ആ സെന്‍സിബിലിറ്റി വിനായകിന്റെ രചനകളില്‍ മിന്നലാട്ടം നടത്തുന്നുണ്ട്.
– അഭിലാഷ് ഫ്രേസര്എഴുത്തുകാരന്
LIFE & WRITINGS
എഴുതാന്‍ പ്രായമുണ്ടോ?
എഴുത്തായിരുന്നു എന്റെ സ്വപ്നം
എഴുത്ത് ധര്‍മ്മവും ഉത്തരവാദിത്തവും
ആദ്യമായി അച്ചടിച്ചുവന്ന കഥയുടെ കഥ
Thanksgiving
ഈശോയുടെ വിശ്വസ്തദാസനും സ്നേഹിതനു അപ്പസ്തോലനുമായ വിശുദ്ധ യൂദായേ ദിവ്യഗുരുവിനെ ശത്രുക്കളുടെ കരങ്ങളില്‍ ഏല്‍പ്പിച്ചുകൊടുത്തവന്റെ പേരിനോട് അങ്ങയുടെ പേരിനുള്ള സാമ്യം പലരും അങ്ങയെ മറക്കുവാന്‍ കാരണമാക്കിയല്ലോ. എങ്കിലും നിരാശാജനകവും അസാധ്യവുമായ കാര്യങ്ങളുടെ മദ്ധ്യസ്ഥനായി തിരുസഭ അങ്ങേ സാര്‍വ്വത്രികമായി വണങ്ങുകയും അങ്ങേ സഹായം അപേക്ഷിക്കുകയും ചെയ്യുന്നു. വളരെയധികം കഷ്ടപ്പെടുന്ന എനിക്കിവേണ്ടി പ്രാര്‍ത്ഥിക്കണമേ ആശയററ സന്ദര്‍ഭങ്ങളില്‍ ദ്യശ്യമായ സഹായം അതിവേഗം പ്രദാനം ചെയ്യുന്നതിന് അങ്ങേയ്ക്കു സംസിദ്ധമായിരിക്കുന്ന പ്രത്യോകാനുകൂല്യത്തെ എന്ക്കുവേണ്ടി വിനിയോഗിക്കണമെന്ന് ഞാനങ്ങയോടഭ്യര്‍ത്ഥിക്കുന്നു.
ഒരു വിശ്വാസി
News
സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ രാജ്യവ്യാപക സെമിനാറുകള്‍…
കര്ഷകആത്മഹത്യകള് പെരുകുന്പോള്‍ ആശ്വാസമില്ലാത്ത…
ചര്‍ച്ച് ബില്ലിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെങ്കില്‍ കരട്…
ആശങ്ക വേണ്ടെങ്കില്‍ ചര്‍ച്ച്ബില്‍…
കര്‍ഷകരെ ആത്മഹത്യയിലേയ്ക്ക് തള്ളിവിടുന്ന…
സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ക്രൈസ്തവ അവഹേളനം അതിരുകടക്കുന്നു

CHURCH
രക്ഷ
വിളവ്
മാനദണ്ഡം
നോട്ടവും കാഴ്ചയും
അപ്പം
ശിശു
REFLECTIONS
ART & CULTURE
സ്നേഹത്തോടു കൂടിയ സ്പര്ശനങ്ങള്
ദൈവത്തിന്റെ ചാരന്മാര്
വീട്ടിലെ കാൽവരി
ദൈവത്തിന്റെ വ്യത്യസ്ത മുഖങ്ങൾ…
ഏറ്റുപാടാന്‍ ഒരു ആരാധനാഗീതം കൂടി
സ്തുതിച്ചു പാടുന്ന ജീവിതങ്ങള്‍
LIFESTYLE
നിശബ്ദതയുടെ സ്രോതസ്സ്
ഇരുളിനപ്പുറം വെളിച്ചമുണ്ട്, മറക്കരുതേ
ഈശോ വസിക്കേണ്ട വീട്
എല്ലാവരും ബുദ്ധിമാന്മാരാണ്
Thanksgiving
പരമകാരുണ്യവാനായ ദൈവമേ, അങ്ങേ വിശ്വസ്ത ശുശ്രൂഷകനായ വിശുദ്ധ അന്തോനീസിന്റെ മദ്ധ്യസ്ഥം യാചിക്കുന്ന അങ്ങേ മക്കളായ ഞങ്ങള്‍ക്ക് അദേഹത്തിന്റെ അപേക്ഷമൂലം ഞങ്ങളുടെ ആവശ്യങ്ങളില്‍ അങ്ങേ സഹായം ലഭിക്കുന്നതിനുള്ള കൃപ നല്കണമെ. ഞങ്ങള്‍ അങ്ങുമായി ഐക്യപ്പെട്ട് വിശുദ്ധ ജീവിതം നയിച്ച് മറ്റുള്ളവരിലേക്കും വിശുദ്ധി പ്രസരിപ്പിക്കുവാനും നിത്യ സൗഭാഗ്യം അനുഭവിക്കുവാനും ഞങ്ങള്‍ക്കിടയാക്കണമേ. ആമ്മേന്‍
മാത്യു