ഇന്ത്യയിലെ ലത്തീന്‍ രൂപതാ മെത്രാന്മാരുടെ പ്ലീനറി സമ്മേളനം തമിഴ്‌നാട്ടില്‍

0


മഹാബലിപുരം: ഇന്ത്യയിലെ ലത്തീന്‍ രൂപതാ മെത്രാന്മാരുടെ പ്ലീനറി സമ്മേളനത്തിന് തമിഴ് നാട് അണിഞ്ഞൊരുങ്ങുന്നു. ജനുവരി 8 മുതല്‍ 14 വരെയാണ് സമ്മേളനം. മഹാബലിപുരത്താണ് സിസിബിഐയുടെ ആഭിമുഖ്യത്തിലുള്ള 31 ാമത് പ്ലീനറി സമ്മേളനം നടക്കുന്നത്. സുവിശേഷത്തിന്റെ ആനന്ദം എന്നതാണ് സമ്മേളനവിഷയം

132 രൂപതകളില്‍ നിന്നായി 189 മെത്രാന്മാര്‍ പങ്കെടുക്കും. ഏഷ്യയിലെ ഏറ്റവും വലിയ ബിഷപ്‌സ് കോണ്‍ഫ്രന്‍സും ലോകത്തിലെ തന്നെ നാലാമത്തെ വലിയ സമ്മേളനവുമാണ് ഇത്.

സമ്മേളനത്തില്‍ വച്ച് പുതിയ സിസിബിഐ പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പും നടക്കും. ഇദ്ദേഹത്തിന്റെ കാര്‍മ്മികത്വത്തിലുള്ള വിശുദ്ധ കുര്‍ബാനയോടെയാണ് സമാപനം.