കേരള സഭയ്ക്ക് ഒരു ദൈവദാസന്‍ കൂടി; ബിഷപ്പ് ജെറോം

0


കൊല്ലം: കേരള സഭയ്ക്ക് ഒരു ദൈവദാസന്‍ കൂടി. കൊല്ലം രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനായിരുന്ന ബിഷപ് ജെറോം ഫെര്‍ണാണ്ടസാണ് പുതിയ ദൈവദാസന്‍. ഇത് സംബന്ധിച്ച പ്രഖ്യാപനം ഫെബ്രുവരി 24 ന് നടക്കും. 25 വര്‍ഷമായിട്ടുള്ള കൊല്ലം രൂപതയിലെ വിശ്വാസികളുടെ ്പ്രാര്‍ത്ഥനകളുടെയും അഭ്യര്‍ത്ഥനകളുടെയും ഒടുവിലാണ് നീണ്ട നടപടികള്‍ക്ക് ശേഷം ബിഷപ് ജെറോമിന്റെ നാമകരണനടപടികള്‍ക്ക് വത്തിക്കാനില്‍ നിന്ന് അനുവാദം ലഭിച്ചത്്. ഫെബ്രുവരി 24 ന് കൊല്ലം രൂപത കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കുന്ന ആഘോഷമായ ദിവ്യബലി മധ്യേയാണ് ദൈവദാസപ്രഖ്യാപനം.