ദൈവികപ്രകാശം പ്രസരിപ്പിക്കുന്നവരാകുക: മാര്‍പാപ്പ

0


വത്തിക്കാന്‍ സിറ്റി: ലോകമോഹങ്ങളെ വെടിഞ്ഞ് ക്രിസ്തുവിന്റെ നക്ഷത്രത്തെ അനുധാവനം ചെയ്ത പൂജരാജാക്കന്മാരെ പോലെ ക്രിസ്തുവിന്റെ പ്രകാശത്തില്‍ നാം പൊതിയപ്പെടണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. എപ്പിഫനി തിരുനാള്‍ ദിനത്തില്‍ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

നമ്മുക്ക് ഉയിര്‍ത്തെണീല്‌ക്കേണ്ടിയിരിക്കുന്നു, നമുക്ക് പ്രകാശിക്കേണ്ടിയിരിക്കുന്നു, ഓരോ ദിവസവും അനുനിമിഷവും ദൈവത്തിന്റെ പ്രകാശത്തില്‍ നാം പൊതിയപ്പെടേണ്ടിയിരിക്കുന്നു. ലാളിത്യത്തിന്റെയും എളിമയുടെയുമായ വസ്ത്രങ്ങളാണ് നാം അണിയേണ്ടത്. അല്ലെങ്കില്‍ നാം ഹേറോദേസിനെപോലെയാകും. പ്രവചനപരതയുള്ളവരായിരുന്നു ആ മൂന്നുരാജാക്കന്മാര്‍. അവര്‍ വെളിച്ചത്തില്‍ പ്രകാശിക്കുകയും ആവരണം ചെയ്യപ്പെടുകയും ചെയ്തു. സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള നക്ഷത്രത്തെ അവര്‍ മാത്രമേ കണ്ടിട്ടുള്ളൂ.

ക്രിസ്തുമസ് കാലത്ത് നാം നമ്മോടുതന്നെ ചോദിക്കണം. അവനെ കാണാന്‍ നാം പോയത് വെറും കൈയോടെയാണോ അതോ സമ്മാനങ്ങളുമായിട്ടാണോ. പൂജരാജാക്കന്മാരുടെ ഓരോ പ്രവൃത്തികളും കര്‍ത്താവുമായി അടുപ്പമുള്ളതായിരുന്നുവെന്ന് വ്യക്തമാക്കുന്നു. അവര്‍ സ്‌നേഹത്തിന്റെ ഭാഷയാണ് ഉപയോഗിച്ചത്. അതുതന്നെയായിരുന്നു ക്രിസ്തുവിന്റെ ഭാഷയും.

ഉണര്‍ന്നെണീല്ക്കുക, നിങ്ങളുടെ പ്രകാശം വന്നുചേര്‍ന്നിരിക്കുന്നു. ക്രിസ്തുവിനെ കണ്ടുമുട്ടുന്ന ഓരോ സ്ത്രീയുടെയും പുരുഷന്റെയും വഴികള്‍ പരിപൂര്‍ണ്ണമായി മാറുന്നുണ്ട് . അവരുടെ മടക്കയാത്ര മറ്റൊരു വഴിക്കാണ്. അവര്‍ പുതുതാക്കപ്പെട്ടിരിക്കുന്നു. ആ രാജാക്കന്മാര്‍ക്കും സംഭവിച്ചത് അതാണ്. ക്രിസ്തുവിന്റെ പ്രകാശം ഉള്ളില്‍ നിറയപ്പെടാനായി നമുക്ക് ആത്മാവില്‍ നിശ്ശബ്ദരാകാം.

നമ്മള്‍ നമ്മുടെ ഹൃദയത്തിലേക്ക് ഭയം നിറയാന്‍ അനുവദിക്കരുത്. മറിച്ച് ധൈര്യം നിറയ്ക്കുക. പ്രകാശം നിറയ്ക്കുക, മാര്‍പാപ്പ പറഞ്ഞു.