യേശു എന്ന് കേള്‍ക്കുമ്പോള്‍ സാത്താന്‍ വിറളിപിടിക്കുന്നത് എന്തുകൊണ്ട്?

0


ഭൂതോച്ചാടന വേളയില്‍ വൈദികര്‍ പല പ്രാര്‍ത്ഥനകളും ചൊല്ലാറുണ്ട്. എല്ലാം ശക്തിയുളള പ്രാര്‍ത്ഥനകള്‍ തന്നെ. എന്നിരിക്കിലും ആ പ്രാര്‍ത്ഥനകളെ എല്ലാറ്റിനെയും കാള്‍ സാത്താന്‍ വെറുക്കുന്നത് ഒരേ ഒരു നാമവും പ്രാര്‍ത്ഥനയുമാണ്. അതെത്ര യേശുനാമം.

ഈശോയുടെ നാമത്തില്‍ എന്ന് ഭൂതോച്ചാടനവേളയില്‍ കാര്‍മ്മികന്‍ ഉച്ചരിക്കുന്നത് സാത്താനെ വിറളിപിടിപ്പിക്കുന്നു. യേശു എന്ന പേരു കേള്‍ക്കുമ്പോള്‍ തന്നെ തന്റെ നിത്യമായ പരാജയത്തെക്കുറിച്ചാണ് സാത്താന്‍ ഓര്‍മ്മിക്കുന്നത്. അത് അവനെ സംബന്ധിച്ചിടത്തോളം സഹിക്കാന്‍ കഴിയുന്ന കാര്യമല്ല.

യേശു എന്ന നാമം അവനെ ഓര്‍മ്മിപ്പിക്കുന്ന മറ്റൊരു സംഗതികൂടിയുണ്ട്. ദൈവത്തിന്റെ നന്മയും മനുഷ്യവംശത്തോട് അവിടുന്ന് കാണിച്ചഅളവറ്റ കാരുണ്യവും. ഈ യാഥാര്‍ത്ഥ്യവും സാത്താനെ സംബന്ധിച്ച് സഹിക്കാന്‍ കഴിയുന്ന ഒന്നല്ല. അതുപോലെ യേശു എന്ന നാമം ലാളിത്യത്തെയും എളിമയെയും സൂചിപ്പിക്കുന്നുണ്ട്. ഇവയും സാത്താനെ സംബന്ധിച്ചിടത്തോളം സഹിക്കാനാവുന്നവയല്ല.

യേശു നാമത്തിന്റെ ശക്തിയെക്കുറിച്ച് വിശുദ്ധ പൗലോസ് എഴുതിയ ലേഖനത്തില്‍( ഫിലിപ്പി 2: 9-11) വ്യക്തമാക്കുന്നുമുണ്ട്.