വസന്തം വിടരട്ടെ

0

നിങ്ങളുടെ അധരങ്ങളില്‍നിന്ന്‌ തിന്‍മയുടെ വാക്കുകള്‍ പുറപ്പെടാതിരിക്കട്ടെ. കേള്‍വിക്കാര്‍ക്ക്‌ ആത്‌മീയചൈതന്യം പ്രദാനംചെയ്യുന്നതിനായി, അവരുടെ ഉന്നതിക്കുതകുംവിധം നല്ല കാര്യങ്ങള്‍ സന്‌ദര്‍ഭമനുസരിച്ചു സംസാരിക്കുവിന്‍.”(എഫേ. 4 : 29)

ധുരമായി സംസാരിക്കുന്നവരോട് നമ്മൾക്ക് നാമറിയാതെ ഒരു പ്രത്യേക ഇഷ്ടമുണ്ട്. പലപ്പോഴും പല അസ്വസ്ഥതകളും പിണക്കങ്ങളും ആരംഭിച്ചതും ആരുടെയോ നാവിൽനിന്ന് അറിയാതെ വീണൊരു വാക്കിൽനിന്നാവും. ചില മുറിവുകളൊക്കെ ഇന്നും നീരൊലിപ്പിച്ച് വ്രണങ്ങളായി ആരുടെയൊക്കെയോ ഹൃദയങ്ങളിൽ.. എന്റെ പിഴ, എന്റെ വലിയ പിഴ

.

നല്ല വാക്ക് പറയാനാവുക എന്നത് പരി.ആത്മാവിന്റെ ഒരു വരമാണെന്നു ഞാൻ വിശ്വസിക്കുന്നു. അത് വീടിന്റെ അകത്തളങ്ങളിൽ ആയാലും സോഷ്യൽ മീഡിയയിൽ ആയാലും… 

നാമെല്ലാവരും പലവിധത്തില്‍തെറ്റുചെയ്യുന്നു. സംസാരത്തില്‍ തെറ്റുവരുത്താത്ത ഏവനും പൂര്‍ണനാണ്‌. തന്‍െറ ശരീരത്തെ മുഴുവന്‍ നിയന്ത്രിക്കാന്‍ അവനു കഴിയും.(യാക്കോ. 3 : 2)

ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യര്‍ പറയുന്ന ഓരോ വ്യര്‍ഥവാക്കിനും വിധിദിവസത്തില്‍ കണക്കുകൊടുക്കേണ്ടിവരും.നിന്‍െറ വാക്കുകളാല്‍ നീ നീതീകരിക്കപ്പെടും; നിന്‍െറ വാക്കുകളാല്‍ നീ കുറ്റം വിധിക്കപ്പെടുകയും ചെയ്യും.(മത്താ. 12 : 36-37)

വചനങ്ങൾ ഇനിയും ഏറെയുണ്ട്.. 

ഇത്രയും ഓർത്താൽ മതി..എന്റെ ഒരു നല്ല വാക്കിനാൽ ഭൂമിയിൽ എവിടെയൊക്കെയോ കുഞ്ഞുപൂക്കൾ വിരിയുന്നുണ്ട്. ഏതോ വിദൂരഗ്രാമങ്ങളിലെ പിഞ്ചുകുഞ്ഞുങ്ങളുടെ നിലവിളി ശമിക്കുന്നുണ്ട് … എന്റെ പാഴ് വാക്കുകളിൽ ഏതോ ചിത്രശലഭങ്ങൾ ചിറകറ്റ് വീഴുന്നുമുണ്ട്.. 

കൃപ നിറഞ്ഞ ദിവസം സ്നേഹപൂർവ്വം.. 

ഫാ. അജോ രാമച്ചനാട്ട്