നമ്മുക്ക് പരിചയമുള്ള ബിഷപ്പുമാരില്‍ നിന്നെല്ലാം വ്യത്യസ്തനാണ് സോളമന് ഐലന്റിലെ ബിഷപ് ലൂസിയാനോ കാപ്പെല്ലി. ദ്വീപുകള്‍ തോറും തന്റെ ചെറിയ വിമാനത്തില്‍ ചുറ്റി സഞ്ചരിച്ച് മരുന്നുകളും ഭക്ഷണവും വിതരണം ചെയ്യുകയാണ് അദ്ദേഹം.
സലേഷ്യന്‍ മിഷനറിയായി ഫിലിപ്പൈന്‍സില്‍ 35 വര്‍ഷം സേവനം ചെയ്തതിന് ശേഷം 2007 ലാണ് ജിസോ രൂപതയില്‍ ഇദ്ദേഹമെത്തിയത്. അവിടെയെത്തി ആറു മാസങ്ങള്‍ക്ക് ശേഷമായിരുന്നു ഭൂമികുലുക്കം ഉണ്ടായത്. പതിനായിരത്തോളം വീടുകളും സ്കൂളുകളും അന്ന് നാമാവശേഷമായി. ഈ സാഹചര്യത്തിലാണ് ജനങ്ങളെ സഹായിക്കാനും സേവിക്കാനുമായി പൈലറ്റ് ബിഷപ്പ് ഇറങ്ങിത്തിരിച്ചത.
ഗിസോ രൂപത എന്ന് പറയുന്നത് തന്നെ 40 ദ്വീപുകളുടെ സമൂഹമാണ്. 15,000 കത്തോലിക്കരാണ് ഇവിടെയുള്ളത്. 2011 മുതലാണ് ബിഷപ് പൈലറ്റായി മാറിയത്. വര്‍ഷത്തില്‍ അഞ്ചു തവണയെങ്കിലും ഇദ്ദേഹം മിഷന് പ്രദേശങ്ങള്‍ സന്ദര്‍ശിക്കാറുണ്ട്.