വിശുദ്ധ കുര്‍ബാന സ്വീകരിച്ചതിന് ശേഷം അപ്പോള്‍ തന്നെ ഇരിക്കുന്നവരാണ് ഭൂരിപക്ഷവും. പക്ഷേ വിശുദ്ധരൊന്നും അങ്ങനെയായിരുന്നില്ല. വിശുദ്ധകുര്‍ബാന സ്വീകരിച്ചതിന് ശേഷം കുറഞ്ഞത് 15 മിനിറ്റെങ്കിലും മൗനമായി പ്രാര്‍ത്ഥിക്കണമെന്നാണ് വിശുദ്ധരെല്ലാം പറയുന്നത്.
ദിവ്യകാരുണ്യം സ്വീകരിച്ചതിന് ശേഷം പതിനഞ്ച് മിനിറ്റ് വരെ ഈശോ സജീവമായി നമ്മുടെ ഉള്ളില്‍ ഉണ്ട് എന്നതാണ് പൊതുവിശ്വാസം. അതുകൊണ്ടാണ് 15 മിനിറ്റെങ്കിലും നാം ദിവ്യകാരുണ്യസ്വീകരണത്തിന് ശേഷം പ്രാര്‍ത്ഥിക്കണമെന്ന് പറയുന്നത്. ഈശോയോട് നന്ദി പറയാനും ഈശോയുമായി കൂടുതല്‍ അടുക്കുന്നതിനുമുള്ള നിമിഷങ്ങളാണ് ഇത്.
അതുകൊണ്ട് വിശുദ്ധ കുര്‍ബാന സ്വീകരിച്ചതിന് ശേഷം 15 മിനിറ്റ് നേരം പല വിചാരങ്ങള്‍ കൂടാതെ ഈശോയൊടോത്ത് ആയിരിക്കാന്‍ ശ്രദ്ധിക്കണം.. ഈശോ ആ നേരങ്ങളില്‍ നമ്മോട് തീര്‍ച്ചയായും പല കാര്യങ്ങളും പറയുന്നുണ്ട്.