ഓരോ ദിവസവും മനസ്സാക്ഷിയെ പരിശോധിച്ചറിയാന്‍ എളുപ്പവഴി

0


സ്വന്തം മനസ്സാക്ഷി പരിശോധിച്ചറിയാന്‍ ഒരു എളുപ്പവഴിയുണ്ട്. ദിവസവും വെറും അഞ്ച് മിനിറ്റ് നേരം കൊണ്ട് ഇത് കണ്ടെത്താന്‍ കഴിയും. ഫ്രാന്‍സിസ്‌ക്കന്‍ വൈദികനായ ഫാ. മാര്‍ക്ക് മേരിയാണ് ഇത്തരത്തിലുള്ള ആത്മശോധനയുടെ എളുപ്പവഴി പറഞ്ഞുതരുന്നത്.

ഒരു ദിവസം ജീവിതത്തില്‍ സംഭവിച്ച അഞ്ചു കാര്യങ്ങള്‍ക്ക് ദൈവത്തോട് നന്ദി പറയുക എന്നതാണ് അതിലാദ്യത്തേത്. ഒര ുദിവസം സംഭവിച്ച അഞ്ചുനല്ല കാര്യങ്ങള്‍ കണ്ടെത്തുക എന്നത് വളരെ എളുപ്പമാണല്ലോ.

അതുപോലെ ആ ദിവസം പരാജയപ്പെട്ടുപോയ അഞ്ചുകാര്യങ്ങളെക്കുറിച്ചും ആലോചിക്കുക. അത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് ദൈവത്തിന്‍െ കൃപയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. ഇനി വേണ്ടത് നടക്കാനിടയുള്ള, നിങ്ങള്‍ ആഗ്രഹിക്കുന്ന അഞ്ചു കാര്യങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക എന്നതാണ്.

ആത്മീയമായി മെച്ചപ്പെടാനുള്ള എളുപ്പവഴികൂടിയാണ് ഇത്.