ഹൃദയം പറയുന്നത്…

0


നിന്റെ ഹൃദയത്തിന്റെ ഉപദേശം സ്വീകരിക്കുക( പ്രഭാ 37:33)

ജീവിതത്തിലെ വളരെ നിര്‍ണ്ണായകമായ നിമിഷങ്ങളില്‍ തീരുമാനമെടുക്കാന്‍ കഴിയാതെ നിസ്സഹായരായി പോകുന്നവരാണ് നമമില്‍ പലരും. അത്തരം സാഹചര്യങ്ങളില്‍ മാര്‍ഗ്ഗനിര്‍ദ്ദേശത്തിനായി പലരും മറ്റുള്ളവരെ തേടിപോകാറുമുണ്ട്.

ഉപദേശം തേടുന്നത് ഒരിക്കലും തെറ്റല്ല. നല്ലവരില്‍ നിന്ന് കിട്ടുന്ന നല്ല പാഠങ്ങള്‍ ജീവിതത്തിന്റെ ഗതിവിഗതികളില്‍ വളരെ നിര്‍ണ്ണായകവുമാണ്. എങ്കിലും ഹൃദയത്തിന്റെ ഉപദേശമാണ് അതിലേറ്റവും മികച്ചത് എന്നാണ് വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നത്.

ഇന്നേ ദിവസം പല പല കാര്യങ്ങളിലും നമുക്ക് തീരുമാനമെടുക്കാന്‍ കഴിയാതെ പോകുന്നുണ്ടാവാം. മനസ്സ് ശാന്തമാക്കുക.. സ്വച്ഛതയില്‍ ചെലവഴിക്കുക. സ്വന്തം ഹൃദയത്തോട് വിഷയം പറയുക. ഹൃദയം പറയുന്നത് സ്വീകരിക്കുക. മനസാക്ഷി ആരെയും വഞ്ചിക്കാറില്ല. അതുകൊണ്ടുതന്നെ സ്വന്തം മനസാക്ഷി അനുസരിച്ച് തീരുമാനമെടുക്കുമ്പോള്‍ അതൊരിക്കലും തെറ്റിപ്പോകാറുമില്ല.

ഹൃദയത്തിന്റെ ഉപദേശം സ്വീകരിക്കണമെങ്കില്‍ നമ്മുക്ക് ശാന്തത ആവശ്യമാണ്..ധ്യാനവും പ്രാര്‍ത്ഥനയും ആവശ്യമാണ്. ദൈവവുമായിട്ടുള്ള ബന്ധം ആവശ്യമാണ്. അതുകൊണ്ട് മനസ്സിനെ ഏകാഗ്രമാക്കിയും ദൈവത്തോടു ചേര്‍ന്നു നിന്നും പ്രാര്‍ത്ഥനയിലൂടെ നമുക്ക് ഹൃദയം പറയുന്നത് കേള്‍ക്കാം.

ഇന്നേ ദിവസത്തിനാവശ്യമായ എല്ലാ വഴികളും പറഞ്ഞുതരാന്‍ ഹൃദയം സന്നദ്ധമാകട്ടെ എന്ന് ആശംസിച്ചുകൊണ്ട്

സ്‌നേഹപൂര്‍വ്വം
വിഎന്‍.