2018 ൽ പുരാവസ്തു ഗവേഷകർ ; കണ്ടെത്തിയ പഠനങ്ങളും ക്രിസ്തീയ വിശ്വാസത്തിലേക്കുള്ള വെളിച്ചം പകരലുകളും

0

ബൈബിളുമായി ബന്ധപ്പെട്ട ചരിത്രപരമായ ചില വിശ്വാസസത്യങ്ങളിലേക്ക് കൂടുതല്‍ വെളിച്ചം പകര്‍ന്ന പഠനങ്ങള്‍ 2018 ല്‍ നടന്നത് ക്രൈസ്തവരെസംബന്ധിച്ച് ഏറെ സന്തോഷം പകര്‍ന്നതായിരുന്നു. ചരിത്രത്തിന്റെ ഭാഗമാണ് ബൈബിളിലെ പല പരാമര്‍ശങ്ങളും എന്നതിന് വ്യക്തമായ തെളിവുകൂടി നല്കാന്‍ ഈ പഠനങ്ങള്‍ക്ക് സാധിച്ചു.

യോനായുടെ ശവകുടീരം കണ്ടെത്തിയതാണ് അതിലൊന്ന്. 2700 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ബൈബിളിലെ പരാമര്‍ശത്തിന് സാധൂകരണമാണ് ഇതിലൂടെ ലഭിച്ചത്. നോഹയുടെ പേടകത്തെക്കുറിച്ചുള്ള സൂചനകളാണ് മറ്റൊരുകണ്ടുപിടിത്തം. തുര്‍ക്കിയിലെ മൗണ്ട് കുഡിയില്‍ നടത്തിയ ഗവേഷണങ്ങളാണ് ഇതു സംബന്ധിച്ച തെളിവുകള്‍ പുറത്തുകൊണ്ടുവന്നത്. ക്രിസ്തുവിന്റെ ഏറ്റവും പുരാതനമായ ആറു ചിത്രങ്ങളും ഗവേഷണഫലമായി ലഭിച്ചിട്ടുണ്ട്. നശിപ്പിക്കപ്പെട്ടുപോയ സോദോമിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതാണ് മറ്റൊന്ന്.