പതിമൂന്നാം നൂറ്റാണ്ടില്‍ ഇന്ത്യയിലെ, ഒഡിസ്സായില് നരസിംഹദേവ എന്ന രാജാവ് പണി കഴിച്ച സൂര്യദേവന്റെ അമ്പലമാണ് ‘കൊണാര്‍ക്ക്’. ഒരു രഥത്തിന്റെ ആകൃതിയിലാണ് ഈ അമ്പലം പണികഴിപ്പിച്ചിരിക്കുന്നത്. ആഴ്ചയിലെ ദിവസങ്ങളെ സൂചിപ്പിക്കാന്‍ ഏഴു കുതിരകളാണ് ഈ രഥം വഹിച്ചിരുന്നത്. ദിവസത്തിലെ മണിക്കൂറുകളെ സൂചിപ്പിക്കാന്‍ 24 ചക്രങ്ങളും രഥത്തിനുണ്ടïായിരുന്നു. ഈ അമ്പലത്തിലെ ഏറ്റവും വലിയ പ്രത്യേകത, അത് പണികഴിപ്പിച്ചിരിക്കുന്ന രീതിയാണ്. ഓരോ രïു കുന്നുകള്‍ക്കിടയിലും ഇരുമ്പ് പാളികള്‍ കടത്തിവിട്ട് ആ പാളികളെ കാന്തങ്ങളാല്‍ ആകര്‍ഷിച്ച് നിര്‍ത്തിയാണ് ഈ അമ്പലം പണിതുയര്‍ത്തിയിരിക്കുന്നത്. മാത്രവുമല്ല അമ്പലത്തിനു മുകളി്ല്വച്ചിരിക്കുന്ന 52 ടണ്‍ ഭാരമുള്ള ഒരു വലിയ കാന്തത്തിന്റെ ശക്തിയാണ് അമ്പലത്തിലെ പ്രതിഷ്ഠയായ സൂര്യദേവന്റെ പ്രതിമ വായുവില്‍ നിശ്ചലമായി നിര്‍ത്തുന്നത്. ഒത്തിരി കൊത്തുപണികള്‍ ഉണ്ടായിരുന്ന ഈ അമ്പലം ഇപ്പോള്‍ നാമാവശേഷമായിരിക്കുകയാണ്. ഇതിന്റെ പതനത്തിന് പല കാരണങ്ങള്‍ പറയുന്നുണ്ടെïെങ്കിലും പ്രധാന കാരണം നമ്മെ അതിശയിപ്പിക്കുന്നതാണ്.
കടല്‍ ത്തീരത്ത് പണിയപ്പെട്ടിരുന്ന ഈ അമ്പലത്തിലെ വലിയ കാന്തങ്ങള്‍ കപ്പലുകളുടെ സഞ്ചാരഗതിയെ തടസ്സപ്പെടുത്തിയിരുന്നു. ചിലപ്പോഴെല്ലാ കപ്പലുകളുടെ നാശത്തിനും കാരണമായി. വ്യാപാരത്തിനായി കപ്പല്‍ യാത്ര ചെയ്തിരുന്ന
പോര്‍ച്ചുഗീസ്സുകാര്‍ അമ്പലം ആക്രമിക്കുകയും അതിനു മുകളില്‍ സ്ഥാപിച്ചിരുന്ന വലിയ കാന്തം എടുത്ത് മാറ്റുകയും ചെയ്തു. അതോടെ വായുവിð നിന്നിരുന്ന ദേവപ്രതിഷ്ഠയും കാന്തിക ആകര്ഷണത്താല് നിന്നിരുന്ന കല്ലുകളും നിപതിച്ചു. അമ്പലത്തിന്റെ മുക്കാല്‍ഭാഗം കടലിനടിയിലായി ഇപ്പോള്‍ കാല് ഭാഗം മാത്രമാണ് ബാക്കിയുള്ളത്.
നമ്മുടെ ഉള്ളിലെ ദേവപ്രതിഷ്ഠയും
ഇതുപോലെ നിലംപതിക്കാറുണ്ട്.. നാമാകുന്ന ദേവാലയത്തിന്റെ ശിലകളും തകര്‍ന്ന് വീഴാറുണ്ട അങ്ങനെയൊരു പതനം നമുക്കുണ്ടാïാകാതിരിക്കാന്‍ ദൈവത്തിങ്കലേക്ക് നമ്മെ ആകര്‍ഷിച്ച് നിര്‍ത്തുന്ന കാന്തിക ശക്തികള്‍ എന്തൊക്കെ
യാണെന്ന് നാം തിരിച്ചറിയണം.
തീര്ത്ഥാടനകേന്ദ്രങ്ങളോ പുണ്യ മലകളോ, ആള്‍ദൈവങ്ങളോ, അത്ഭുതവും രോഗശാന്തിയുമോ എന്താണ് നമ്മെ ആകര്‍ഷിച്ചത് നിറുത്തുന്നത്.കല്ലിന്മേല് കല്ല് ശേഷിക്കാതെ ദേവാലയങ്ങള്‍ തകരുമെന്ന് യേശു പ്രവചിക്കുമ്പോള്‍ നാം ദേവാലയത്തിന്റെ പുറംമോടികളില്‍ ആകൃഷ്ടരാകരുത് എന്നാണ് യേശു ഉപദേശിക്കുന്നത്.
ദൈവം നമ്മുടെ മനസാക്ഷിയെ നിരന്തരം ആകര്‍ഷിച്ചുകൊണ്ടിരിക്കുകയാണ്; അവിടുത്തെ രക്ഷയിലേക്കും നന്മയിലേക്കും. സ്വര്‍ഗ്ഗത്തിന്റെ കഥകള്‍ പറഞ്ഞ് സ്വര്‍ഗ്ഗീയ ആകര്ഷണങ്ങള് മനുഷ്യനില്‍ ഉണ്ടാക്കാന്‍ വേണ്ടി മാത്രമാണ് യേശു പരിശ്രമിച്ചത്. യേശു പറയുന്നു ”എന്റെ പിതാവിനാല്‍ ആകര്‍ഷിക്കപ്പെടാതെ എന്റെ അടുക്കലേക്ക് ആര്‍ക്കും വരാനാവില്ല (യോഹ. 6:44). ദൈവീക ആകര്‍ഷണത്തിðപ്പെട്ട’ മനുഷ്യരുടെ ജീവിതത്തിന് എന്ത് അപാരമായ മാറ്റമാണ് ഉണ്ടാവേണ്ടത്; ഒരു സാധാരണ വക്കീല്‍ ദേശത്തിന്റെ മഹാത്മാവായതും, ലൗകീകതയില്‍ നിന്ന് വിശുദ്ധിയുടെ പടവുകള്‍ കയറിയ വി. അഗസ്റ്റിനും, സാധാരണ സന്യാസജീവിതത്തില്‍ നന്നും ഉന്നതമായ മനുഷ്യത്വത്തിലേക്ക് വന്ന ദയാബായിയും മദര്‍ തെരേസയും, മറ്റു കോടാനുകാടി വിശുദ്ധരും ഈ ദൈവീക ആകര്‍ഷണത്തിന്റെ
ചുഴിയില്പ്പെട്ടവരാണ്.
‘ണവ്യ മളലേൃ ്യീൗ?” ചോദ്യം മസ്സായോ സഹോദരന്റെതായിരന്നു. നിനക്ക് സൗന്ദര്യമോ സമ്പത്തോ ഇല്ല. വിജ്ഞാനമോ അറിവോ ഇല്ല. പിന്നെ എന്താണ് എല്ലാവരും നിന്റെ പിറകെ വരുന്നത്?
ചുണ്ട.ïിന്റെ വലതുകോണില്‍ ഒരു ചിരി ഒളിപ്പിച്ച് ഫ്രാന്‍സിസ് അസ്സിസ്സി
പറഞ്ഞു: മസ്സായോ നീയി സൂര്യകാന്തിപ്പൂവിനെ നോക്കുക. അതിന്റെ കണ്ണുകള്‍ സൂര്യനെ വിടാതെ പിന്തുടരുന്നു. ആറ്റുതീരത്തേക്ക് ചാഞ്ഞുവരുന്ന മരവും പ്രകാശത്തിലേക്ക് കൈകള്‍ കൂപ്പി വളരുന്ന തളിരിലകളും ഒരു ആകര്‍ഷണവലയത്തിലാണ്. ക്രിസ്തു എന്ന കാന്തിക വലയത്തില്‍പ്പെട്ടു പോയ ഒരു ഇരുമ്പ് തരിയാണ് ഞാന്‍. ഈ ലോകത്തിന്റെ ലൗകീക ആകര്‍ഷണങ്ങളേയും, വിജ്ഞാനിക
ളേയും ബുദ്ധിമാന്മാരെയും അതിശയിപ്പിക്കാന്‍ ഞാന്‍ ദൈവത്താല്‍ ആകൃഷ്ടനാക്കപ്പെട്ടിരിക്കുന്നു. ഫ്രാന്‍സിസ് അസ്സിസിയുടെ ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ജീവിതം എന്ന വലിയ രഹസ്യം, ആകര്‍ഷണം എന്ന ഒറ്റവാക്കില്‍ ഒതുക്കാമെന്ന് തോന്നിപോകുന്നു.
പ്രണയം, സ്നേഹം, നാം, കമിതാക്കള്‍, സൗഹൃദം എന്നീ പദങ്ങള്‍ക്ക് എന്തൊരാകര്ഷണമാണ്. കാന്തന് (ഭര്‍ത്താവ്) എന്ന വാക്കിന് ഒരു കാന്തിക ആകര്‍ഷണം ഉള്ളതുപോലെ. ശരീരത്തിന്റെ എല്ലാ സൗന്ദര്യങ്ങള്‍ നശിച്ചാലും, മരണപ്പട്ടാലും ഈ പ്രണയാകര്ഷണം തുടര്‍ന്നുകൊïേയിരിക്കുന്നു. പൗലോ കോയ്ലോ പറയുന്നു ”നീ ലോകത്തില്‍ എന്തെങ്കിലും അതിതീവ്രമായി ആഗ്രഹിച്ചാല്‍ അത് നേടിത്തരാന്‍ ഈ ലോകം മുഴുവന്‍ നിന്റെ കൂടെ നില്ക്കും.” ആഗ്രഹങ്ങളും ആകര്‍ഷണങ്ങളും ഇല്ലാതെ ഈ ജീവിതം എന്ത് ബോറാണ്. മനുഷ്യന്റെ തീവ്രമായ ആകര്‍ഷണത്തില്‍ð ദൈവം പോലും പെട്ട് പോകുóുണ്ട്. ദൈവത്തിന് സര്വ്വമഹത്വങ്ങളും സ്വര്‍ഗ്ഗവും വിട്ട’് മനുഷ്യന്റെ പരിമിതികളിലേക്കും, ദാരിദ്ര്യത്തിലേയ്ക്കും തെറ്റിദ്ധാരണകളിലേയ്ക്കും, വേദനകളിലേയ്ക്കും
മരണത്തിലേയ്ക്കും ഇറങ്ങിവരേണ്ടïതായി വരുന്നു.
ഭൂമിയിലെ എല്ലാത്തിനും വളര്‍ച്ച ഉള്ളതുപോലെ ആകര്ഷണത്തിനും ചില വളര്ച്ചാതലങ്ങള് ഉണ്ട്. എങ്ങനെയാണ് ഒരു സ്നേഹബന്ധം ഉണ്ടാവുക?; ആദ്യം ഒരാളെ കണ്ടുമുട്ടുന്പോള്‍ ഒരു വലിയ ആകര്‍ഷണം തോന്നുന്നു, പിന്നീട് അടുത്തിടപഴകുമ്പോള്‍ അദ്ദേഹം വിശ്വസിക്കാന്‍ കൊള്ളാവുന്നവനാണ് എന്ന് മനസ്സിലാവന്നു. അതിന് ശേഷം സ്നേഹം ആരംഭിക്കുന്നു. ആകര്‍ഷണത്തില്‍ നിന്നും വിശ്വാസത്തിലേയ്ക്കും പിന്നെ സ്നേഹത്തിലേയ്ക്കും നാം വളരേïതുണ്ട്.. നമ്മള് യേശുവിനാല്‍ ആകൃഷ്ടരായി, പിന്നീട് വിശ്വാസികളായി.
പക്ഷേ വളരെ കുറച്ചുപേര്‍ മാത്രം സ്നേഹിതരാകുന്നുള്ളൂ. നാമെല്ലാം വിശ്വാസികളായി ജീവിതം അവസാനിപ്പിക്കുന്നവരാണ്. . ആകര്‍ഷണം പൂര്‍ണ്ണത നേടുന്നത് സ്നേഹത്തിലാണ്. സ്നേഹത്തില്‍ വസിക്കുന്നവന് ദൈവത്തിലും ദൈവം അവനിലും വസിക്കുന്നുവെന്ന് വി. യോഹന്നാന് പറയാന്‍ സാധിക്കുന്നത് യേശുവിനാല്‍ ആകര്
ഷിക്കപ്പെ’ട്ട അത് വിശ്വാസമായും സ്നേഹമായും വളര്‍ന്ന്, യേശുവിന്റെ മാറില്‍ ചാഞ്ഞ് കിടക്കാനും, കുരിശിന് താഴെ നില്‍ക്കാനും പ്രേരിപ്പിക്കുന്ന ഒരു സ്നേഹബന്ധത്തില്‍ അദ്ദേഹം എത്തിചേര്ന്നതുകൊണ്ടïാണ്. ആകര്‍ഷണം ക്ഷണികമായും ശിളമൗേമശേീി
ആയും നമുക്ക് തോന്നുന്നത് ആകര്‍ഷണം സ്നേഹമായി വളരാത്തതുകൊണ്ടïാണ്.
ഞാന്‍ എന്തിനാല്‍ ആകര്‍ഷിക്കപ്പെടുന്നു എന്ന ചിന്ത അഹംബോധത്തിന്റെ ആദ്യപടിയായി തോന്നുന്നു. മനുഷ്യന്റെ ആകര്‍ഷണ മനസ്സിനെ ചൂഷണം ചെയ്താണ് ഇക്കാലയളവില്‍ പലതും വളര്‍ച്ച നേടുന്നത്. രാഷ്ട്രീവും, പരസ്യങ്ങളും ഇതിനുദാഹരണങ്ങളാണല്ലോ?
ഒരിക്കല്‍ ഫ്രാന്‍സിസ് അസ്സിസി തന്റെ വിശ്രമവേളയില്‍ മരം കൊണ്ട് ഒരു കപ്പ് ഉണ്ടാക്കി അതിന് മിനുസം വരുത്തി, ചെറിയ കൊത്തുപണികള്‍ നടത്തി അതിമനോഹരമാക്കി. ആളി കത്തുന്ന തീക്കലിനു ചാരെ അഗ്നിയുടെ ചൂട് പറ്റി, താനുണ്ടാക്കിയ കപ്പിന്റെ ഭംഗി ആസ്വദിച്ചുകൊണ്ടïിരിക്കവെ പെടുന്നനെ ചാടി എഴുന്നേറ്റ് തന്റെ കപ്പ് തീയിലേ
ക്കെറിഞ്ഞു.
പിന്നെ മുഖം പൊത്തി തറയില്‍ വീണ് നിലവിളിച്ചു. ”എന്റെ സര്‍വ്വസ്വമായ ദൈവമെ. അനുനിമിഷം നീയാല്‍ ആകൃഷ്ടമാകേണ്ട എന്റെ മനസ്സ് ഞാനുണ്ടാക്കിയ കപ്പില്‍ കുടുങ്ങിപ്പോയതോര്ത്ത് എന്നോട് പൊറുക്കൂ. എനിക്ക് മാപ്പ് തരൂ.
ഫാ. സജി കപ്പൂച്ചിന്‍