മടിശ്ശീലയും സഞ്ചിയും പിന്നെ ചെരിപ്പും

0

മടിശ്‌ശീലയോ സഞ്ചിയോ ചെരിപ്പോ നിങ്ങള്‍ കൊണ്ടുപോകരുത്‌. വഴിയില്‍വച്ച്‌ ആരെയും അഭിവാദനം ചെയ്യുകയും അരുത്‌.(ലൂക്കാ 10 : 4)

മടിശ്ശീല: മടിയിൽ പണമുള്ളവൻ എപ്പോഴും ഭയമുള്ളവനായിരിക്കും. അവന് യാത്രയോ ജോലിയോ ആസ്വദിക്കാൻ ആവില്ല

സഞ്ചി: ഒരുവന്റെ നാളെയെ കുറിച്ചുളള ആകുലതകളാണ് അവനെ സഞ്ചിയെടുക്കാൻ  പ്രേരിപ്പിക്കുന്നത്. ശിഷ്യന് സഞ്ചി ആർഭാടമാണ്. ഇന്ന് വേണ്ടതെല്ലാം നൽകിയവന് നാളെയും നൽകാനാകും.

ചെരിപ്പ്: നീ എളിമയുള്ളവനാകണം. നീ പോകുന്നിടമെല്ലാം പരിശുദ്ധമാണ്.

️Fr Peter Gilligan