മറിയം ത്രേസ്യാ വിശുദ്ധ പദവിയിലേക്ക്

0


തൃശൂര്‍: ഹോളി ഫാമിലി സന്യാസിനി സമൂഹസ്ഥാപക മറിയം ത്രേസ്യായുടെ മാധ്യസ്ഥതയിലുള്ള അത്ഭുതരോഗശാന്തി വത്തിക്കാന്‍ സ്ഥിരീകരിച്ചു. ഇതോടെ മറിയം ത്രേസ്യായെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള സുപ്രധാന നടപടിക്രമം പൂര്‍ത്തിയായി.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് മറിയം ത്രേസ്യായുടെ മാധ്യസ്ഥതയിലുള്ള അത്ഭുതരോഗശാന്തിയുടെ റിപ്പോര്‍ട്ട് ദൈവശാസ്ത്രജ്ഞരുടെ സമിതി സ്ഥീരികരിച്ചത്. ഇപ്പോള്‍ കര്‍ദ്ദിനാള്‍മാരുടെ സമിതി അത് പഠിച്ചു വിലയിരുത്തിയതിന്റെ വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഇതോടെയാണ് വിശുദ്ധ പദപ്രഖ്യാപനത്തില്‍ തീരുമാനമായത്.

തൃശൂര്‍ പെരിഞ്ചേരിയില്‍ ക്രിസ്റ്റഫര്‍ എന്ന കുട്ടിക്ക് ലഭിച്ച അത്ഭുതരോഗശാന്തിയാണ് മറിയം ത്രേസ്യായെ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്താന്‍ കാരണമായിരിക്കുന്നത്.