കാര്യം ഗൗരവമാണ്

0
ശരീരത്തെ കൊല്ലുകയും ആത്‌മാവിനെ കൊല്ലാന്‍ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ ഭയപ്പെടേണ്ടാ, മറിച്ച്‌, ആത്‌മാവിനെയും ശരീരത്തെയും നരകത്തിനിരയാക്കാന്‍ കഴിയുന്നവനെ ഭയപ്പെടുവിന്‍.
(മത്താ.10 : 28)
ജാവ സിംപിൾ ആയിരിക്കാം, പക്ഷെ ഇത് അത്ര സിംപിൾ അല്ല !
ശരീരത്തെ കൊല്ലുന്നതും കൂടി ഭയപ്പെടേണ്ടെന്നാണ് വചനം .. !
ആത്മാവ് ആണ് എല്ലാം, എന്നിലെ ദൈവാംശം.. എന്റെ കാമ്പ് ..
ശരീരം അതിനെ പൊതിയുന്ന ഒരു ആവരണം മാത്രം !
മണ്മറഞ്ഞ വിശുദ്ധരും രക്തസാക്ഷികളും അനേകായിരം സന്യാസികളും ജീവിതത്തിന് പത്തരമാറ്റ് നേടിയതും ഈ ആദർശത്തിൽ ഊന്നിയിട്ടാവണം.
ജീവിതം വച്ചുനീട്ടുന്ന പ്രതിസന്ധികളും, പരീക്ഷണങ്ങളും ഏത് മാനദണ്ഡത്തിൽ നേരിടണം എന്ന തിരിച്ചറിവാണ് പ്രധാനം. നേരിടാനുള്ള ആയുധങ്ങൾ എത്രത്തോളം കരുതിയിട്ടുണ്ട് എന്നത് അടുത്ത ചോദ്യവും.
ഞാൻ എവിടെയാണ്?
‘ശരീരമാണ് എല്ലാം’ എന്ന ധാരണയിൽ ഞാൻ നേരെ അങ്ങേ കോണിലെ ഇരുട്ടിൽ തപ്പുന്നുണ്ട് .. !
ലാളിച്ചും ഓമനിച്ചും ഊട്ടിയും ഉറക്കിയും ശരീരത്തിന്റെ അടിമകളായിപ്പോകുന്ന നമ്മൾ…!!
വിശ്വസ്തതയിൽ ഞങ്ങളെ  ആഴപ്പെടുത്തണേ തമ്പുരാനെ .
നല്ല ദിവസം സ്നേഹപൂർവം..
ഫാ. അജോ രാമച്ചനാട്ട്