ആത്മഹത്യ ചെയ്ത ആളുടെ കുമ്പസാര രഹസ്യം വെളിപെടുത്തിയില്ല, കത്തോലിക്കാ വൈദികന് ഒരു മാസം ജയില്‍ ശിക്ഷ

0

ബെല്‍ജിയം: കുമ്പസാര രഹസ്യം വെളിപ്പെടുത്താതിന് കത്തോലിക്കാ പുരോഹിതന് കോടതി വിധിച്ചത് ഒരു മാസത്തെ ജയില്‍വാസം. ബെല്‍ജിയം കോടതിയാണ് അലക്‌സാണ്ടര്‍ സ്ട്രൂബെന്റ് എന്ന വൈദികന് ഒരു മാസത്തെ ജയില്‍വാസം വിധിച്ചത്. ആത്മഹത്യ ചെയ്ത ഒരാളുടെ കുമ്പസാരരഹസ്യം വെളിപ്പെടുത്തിയില്ല എന്നതാണ് കേസ്.

ആത്മഹത്യ ചെയ്ത ആളുമായി വൈദികന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും നിരവധി തവണ അച്ചന്‍ അദ്ദേഹത്തിന് കൗണ്‍സലിംങ് നല്കിയിരുന്നുവെന്നും പറയപ്പെടുന്നു. അച്ചനുമായി അയാള്‍ നിരവധി തവണ ഫോണ്‍ സംഭാഷണം നടത്തിയതിന്റെ രേഖകള്‍ ഭാര്യ പുറത്തുകൊണ്ടുവരികയും ചെയ്തിരുന്നു.

ഈ സാഹചര്യത്തില്‍ ഭര്‍ത്താവിന്റെ മരണകാരണം അറിയാനും ആത്മഹത്യയിലേക്ക് നയിക്കാന്‍ ഇടയായത് എന്തെന്ന് അറിയാനും ഭാര്യ കോടതിയെ സമീപിക്കുകയായിരുന്നു.

എന്നാല്‍ കുമ്പസാര രഹസ്യം വെളിപ്പെടുത്താന്‍ വൈദികന്‍ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന് കോടതി ഒരു മാസത്തെ ജയില്‍ വാസം വിധിച്ചത്.