ക്രിസ്മസ് ഗാനങ്ങള്‍

0

ക്രിസ്മസ് കാലത്തിന്റെ പുണ്യങ്ങളില്‍ മതിമറന്നുപാടാന്‍ ഇതാ  പ്രശസ്തമായ ചില ക്രിസ്മസ് ഗാനങ്ങള്‍. വാനവും മാനവും നിറയ്ക്കാന്‍ നമുക്കും ഈ ഗാനങ്ങളേറ്റുപാടാം

1 അന്നൊരു രാവില്‍
ബേദ്‌ലഹേം നാടതില്‍
പൂത്തിങ്കള്‍ തൂകും പൂമണിമിന്നും
വെണ്‍മേഘം തിങ്ങിടും വാനിലെ
പൊന്‍ കതിരുവീശിടും താരകം
സ്‌നേഹദൂതുമായ് വന്നു

മഞ്ഞക്കാവും വയലും താഴ് വരകളും
മയങ്ങും ആട്ടിടയരും നല്‍സ്വപ്‌നമെന്ന പോല്‍
കണ്ടഹോ മിന്നുമാ ദേവതാരത്തെ
പൂമെത്ത തന്നിലുറങ്ങീടും പൈതല്‍
വിണ്ണില്‍ ഓമനപ്പൈതല്‍( അന്നൊരു)

കാലികള്‍ മേവും ആ പുല്‍ക്കൂടൊന്നതില്‍
കേള്‍പ്പൂ ദേവഗാനത്തിന്‍ മാറ്റൊലികളും
ജറുസലേം ജാത നിന്‍ കേളി കണ്ടീടാന്‍
വെണ്‍മഞ്ഞു പെയ്തീടും നാടതില്‍ നിങ്ങള്‍
ഒന്നോടിയെത്തിടുവിന്‍

2 യഹൂദിയായിലെ ഒരു ഗ്രാമത്തില്‍
ഒരു ധനുമാസത്തില്‍ കുളിരും രാവില്‍
രാപാര്‍ത്തിരുന്നോരജപാലകര്‍
ദേവഗാനം കേട്ടു ആമോദരായ

വര്‍ണ്ണരാജികള്‍ വിടരും വാനില്‍
വെളളിമേഘങ്ങള്‍ ഒഴുകും വാനില്‍
താരക രാജകുമാരിയോടൊത്തൊന്നു
തിങ്കള്‍ കലപാടി ഗ്ലോറിയ

താരകം തന്നെ നോക്കി ആട്ടിടയന്മാര്‍ നടന്നു
തേജസു മുന്നില്‍കണ്ടു അവര്‍ ബദ്‌ലഹേം തന്നില്‍ വന്നു
രാജാധിരാജന്റെ പൊന്‍തിരുമേനി
അവര്‍ കാലിത്തൊഴുത്തില്‍ കണ്ടു

മന്നവര്‍ മൂവരും ദാവീദിന്‍ സുതനെ
കണ്ടു വണങ്ങിടുവാനവര്‍ കാഴ്ചയുമായ് വന്നു
ദേവാധിദേവന്റെ തിരുസന്നിധിയില്‍
അവര്‍ കാഴ്ചകള്‍ വച്ചു വണങ്ങി( വര്‍ണ്ണരാജികള്‍)

3
കാവല്‍മാലാഖമാരേ
കണ്ണടയ്ക്കരുതേ
താഴെ പുല്‍തൊട്ടിലില്‍
രാജരാജന്‍ മയങ്ങുന്നു
കാവല്‍മാലാഖമാരേ
ഉണ്ണീയുറങ്ങ് ഉണ്ണീയുറങ്ങ്
ഉണ്ണീ ഉറങ്ങുറങ്ങ്( 2)
തളിരാര്‍ന്ന പൊന്‍മേനി നോവുമേ
കുളിരാര്‍ന്ന വൈക്കോലില്‍ തൊട്ടിലല്ലോ
സുഖസുഷുപ്തി പകര്‍ന്നീടുവാന്‍
തൂവല്‍കിടക്കയൊരുക്കൂ(2    )
കാവല്‍….

4 രാജരാജ ദൈവരാജന്‍
യേശു മഹാരാജന്‍
മഹാരാജന്‍ താന്‍( 2)
നീച നീച മനുഷ്യരില്‍
ജാതനായി ഭവിച്ചിന്നാള്‍(2)

രാജനാം ദാവീദ് വംശേ
ജാതനായി കന്യകയില്‍
ദാസവേഷമോടുവന്നു
ക്ഷിതിപാലനം ചെയ്യാന്‍( രാജ)

താരകതന്‍ ശോഭ കണ്ടു
ദൂരദേശ രാജരും
മൂതു പൊന്നു കുന്തിരിക്ക
കാഴ്ചവച്ചു കാണുവാന്‍( രാജ)

5 രാവില്‍ തൂവല്‍ കൊഴിഞ്ഞു
പാരില്‍ നവൃപ്രഭാതം വിടര്‍ന്നു
മാലാഖവൃന്ദങ്ങള്‍ പാടി
സാമോദമാ ദിവ്യഗാനം

അത്യുന്നതങ്ങളില്‍ ഈശന് സ്‌തോത്രം
മന്നിതില്‍ മര്‍ത്ത്യനു നിത്യവും ശാന്തി

ആ ഗാനം കേട്ട് ഈ ഭൂവുണര്‍ന്നു
ആട്ടിടയന്മാരോടി വന്നു
അഴലെല്ലാം മറന്നവരേറ്റുപാടി
സാമോദമൊരിമ്പഗാനം

6 ദൈവം പിറക്കുന്നു
മനുജനായ് ബദ്‌ലഹേമില്‍
മഞ്ഞു പെയ്യുന്ന മലമടക്കില്‍
ഹല്ലേലൂയ ഹല്ലേലൂയ

മണ്ണിലും വിണ്ണിലും മന്ദഹാസംതൂകി
മധുരമനോഹര ഗാനം
ഹല്ലേലൂയ ഹല്ലേലൂയ്യ

പാതിരാവില്‍ മഞ്ഞേറ്റീറനായ്
പാരിന്റെ നാഥന്‍ പിറക്കുകയായ്
പാടിയാര്‍ക്കു വീണമീട്ടു
ദൈവത്തിന്‍ ദാസരേ ഒന്നുചേരൂ

7 പൈതലാം യേശുവേ
ഉമ്മവച്ചുമ്മവച്ചുണര്‍ത്തിയ
ആട്ടിടയരുന്നതരേ
നിങ്ങള്‍തന്‍ ഹൃത്തില്‍
യേശുനാഥന്‍ പിറന്നു
ല…ലല…ലല

താലപ്പൊലിയേകാന്‍
തംബരുമീട്ടുവാന്‍
താരാട്ടുപാടിയുറക്കീടുവാന്‍
താരാഗണങ്ങളാല്‍
ആഗതനാകുന്നു
വാനാരൂപികള്‍, വാനവശ്രേഷ്ഠര്‍