പുതുവര്‍ഷത്തില്‍ പുതുജന്മം

0


എല്ലാ അര്‍ത്ഥത്തിലും ആന്‍ഡ്രൂ പെറ്റിപ്രിനും ഭാര്യ അംബെറിനും മക്കളായ അലക്‌സ്, എയ്മി എന്നിവര്‍ക്കും പുതുവര്‍ഷം പുതു ജന്മം തന്നെയായിരുന്നു. അവരുടെ പുതുജന്മത്തിന് ജനുവരി ഒന്നിന് നാഷ്വില്ലെയിലെ സെന്റ് പാട്രിക് ഇടവക ദേവാലയവും വിശ്വാസികളും സാക്ഷ്യം വഹിക്കുകയും ചെയ്തു.

ആന്‍ഡ്രുവും കുടുംബവും ഇടവക വൈദികനൊപ്പം

ആംഗ്ലിക്കന്‍ സഭയില്‍ ജനിച്ചുവളരുകയും എട്ട് വര്‍ഷത്തോളം എപ്പിസ്‌ക്കോപ്പല്‍ വൈദികനായി ശുശ്രൂഷ നടത്തുകയും ചെയ്തതിന് ശേഷം ആന്‍ഡ്രുവും കുടുംബവും കത്തോലിക്കാ വിശ്വാസം സ്വീകരിച്ചത് അന്നായിരുന്നു.

പതിനെട്ടു മാസത്തോളം കത്തോലിക്കാവിശ്വാസവുമായുള്ള ചാര്‍ച്ചപ്പെടലും സ്വാധീനവും അവരെ കൊണ്ടുചെന്നെത്തിച്ചത് ആ വിധത്തിലായിരുന്നു. എന്റെ കഴിഞ്ഞകാലത്തെയോര്‍ത്ത്, ഞാന്‍ നടന്നുവന്ന സഭയോട് എനിക്ക് നന്ദിയുണ്ട്. പക്ഷേ ദൈവം എന്നെ പ്രത്യേകമായി വിളിക്കുന്നതായി എനിക്ക് തോന്നി. റോമുമായി ഐക്യപ്പെടാന്‍ ഞാന്‍ ആഗ്രഹിച്ചത് അതുകൊണ്ടാണ്. തന്റെ മാനസാന്തരത്തെക്കുറിച്ച് ആന്‍ഡ്രുവ്യക്തമാക്കിയത് അങ്ങനെയാണ്.

കത്തോലിക്കാസഭയിലേക്കുള്ള തന്റെ മാനസാന്തരത്തിന് പ്രധാന കാരണം വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനാണെന്ന് ഇദ്ദേഹം തുറന്നുപറയുന്നു. പ്രത്യേകിച്ച് ജോണ്‍ പോളിന്റെ പരിശുദ്ധ മറിയത്തോടുള്ള ഭക്തി. എനിക്ക് അദ്ദേഹവുമായി ബന്ധം സ്ഥാപിക്കണമെന്നുണ്ടായിരുന്നു. ഒരു ദിവസം ഞാന്‍ കത്തോലിക്കാസഭയില്‍ ചേരുമെന്നും എനിക്കറിയാമായിരുന്നു. പക്ഷേ എന്തുചെയ്യാം അദ്ദേഹത്തിന്റെ മരണത്തിന് 13 വര്‍ഷം കഴിഞ്ഞു വന്നു അതിന്.

കുറെ വര്‍ഷങ്ങളായി ഞാന്‍ കൊന്തചൊല്ലി പ്രാര്‍ത്ഥിക്കുന്നു. മാതാവിന്റെ മാധ്യസ്ഥവും പ്രാര്‍ത്ഥനയും എനിക്കാവശ്യമായിരുന്നു. അമ്മയുടെ ഈശോയോടുള്ളസ്‌നേഹമാണ് എന്നെ ക്രിസ്തുവിലേക്ക് അടുപ്പിച്ചത്. കത്തോലിക്കരുടെ വിശ്വാസം യഥാര്‍ത്ഥമാണ്. ആന്‍ഡ്രു പറയുന്നു.