കെയ്റോ: കോപ്റ്റിക് ക്രൈസ്തവര്‍ക്കും ഈജിപ്തുകാര്ക്ക്് മുഴുവനുമായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ക്രിസ്മസ് പുതുവത്സര ആശംസകള്‍. ഒരേ കോംപ്ലക്സില്‍ തന്നെ കോപ്റ്റിക് കത്തീഡ്രലും വലിയൊരു മോസ്ക്കും ഉദ്ഘാടനം ചെയ്യപ്പെടുന്നതിനോട് അനുബന്ധിച്ചായിരുന്നു പാപ്പയുടെ ആശംസ.
സമാധാനത്തിന്റെ രാജകുമാരന് ഈജിപ്തിനു മുഴുവന്‍ സമാധാനവും സമൃദ്ധിയും പ്രദാനം ചെയ്യട്ടെ എന്ന് പാപ്പ ആശംസിച്ചു. ജനുവരി ഏഴിനാണ് കോപ്റ്റിക് ക്രൈസ്തവര്‍ ക്രിസ്തുമസ് ആഘോഷിക്കുന്നത്. കോപ്റ്റിക് സഭാതലവന് പോപ്പ് തവാദ്രോസ് രണ്ടാമന് അയച്ച സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.
പുതിയതായി പണി കഴിപ്പിച്ച കത്തീഡ്രലിന 8200 പേരെ ഉള്‍ക്കൊള്ളാനുള്ള കഴിവുണ്ട്. ഇതിന് തൊട്ടടുത്താണ് മിഡില്‍ ഈസ്റ്റിലെയും ഈജിപ്തിലെയും ഏറ്റവും വലിയ മോസ്ക്ക്. 17000 പേരെ ഉള്‍ക്കൊള്ളാന്‍ ഇതിന് കഴിവുണ്ട്. കത്തീഡ്രലും മോസ്ക്കും 18 മാസം കൊണ്ടാണ് പണിതീര്‍ത്തത്.
ഈജിപ്തിലെ 98 മില്യന്‍ ആളുകളില്‍ പത്തു ശതമാനം മാത്രമാണ് ക്രൈസ്തവര്‍. ഇവരില്‍ കൂടുതലും കോപറ്റിക് ക്രൈസ്തവരാണ്. നിരവധി പീഡനങ്ങള്‍ക്കും ഇവര്‍ ഇവിടെ വിധേയാകുന്നുണ്ട്. 20 കോപ്റ്റിക് ക്രൈസ്തവര്‍ കൊല ചെയ്യപ്പെട്ടതിന്റെ വീഡിയോ പുറത്തുവന്നത് 2015 ഫെബ്രുവരിയിലായിരുന്നു. മോസ്ക്കിന്റെയും കത്തീഡ്രലിന്റെയും ഉദ്ഘാടനചടങ്ങുകള്‍ കോപ്ലക്സിലെ കണ്വന്ഷന് സെന്ററിലാണ് നടന്നത്.
ഇസ്ലാമിക പ്രാര്ത്ഥകനളും ക്രൈസ്തവപ്രാര്ത്ഥനകളും ഒരുമിച്ചുയര്ന്നപ്പോള് ചരിത്രത്തിന്റെ സാംസ്കാരിക പുസ്തകത്തില്‍ പുതിയൊരു അധ്യായം രചിക്കപ്പെടുക തന്നെയായിരുന്നു.