ഒരുമിച്ചുള്ള പ്രാര്‍ത്ഥനകള്‍ കുടുംബബന്ധങ്ങളെ കൂട്ടിയിണക്കുന്ന വലിയൊരു കണ്ണിയാണ് എന്ന കാര്യം എല്ലാവര്ക്കും അറിയാം. എന്നാല്‍ ദന്പതികള്‍ ഒരുമിച്ചു കുന്പസാരിക്കുന്നത് എത്രത്തോളം ഫലപ്രദമാണ്?
ഒരുമിച്ചുള്ള പ്രാര്‍ത്ഥന പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഇരുവരുടെയും തുടര്‍ച്ചയായ കുമ്പസാരവും. ആഴ്ചയില്‍ ഒരു ദിവസം അത് ശനിയാഴ്ചയായിക്കൊള്ളട്ടെ ദമ്പതികള്‍ ഒരുമിച്ച് പോയി കുമ്പസാരിക്കുക. ഒരേ ദിവസം ഒരുമിച്ച് കുമ്പസാരിക്കുന്നത് വളരെ നല്ല ഒരു രീതിയാണ്. കുടുംബജീവിതത്തില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന വാദപ്രതിവാദങ്ങളും തര്‍ക്കങ്ങളും ഒക്കെ പരിഹരിക്കപ്പെടുന്നതിനും അനുരഞ്ജനപ്പെടുന്നതിനും എല്ലാം ഈ രീതി വളരെ നല്ലതാണ്.
സാധിക്കുമെങ്കില്‍ ദമ്പതികള്‍ ഒരുമിച്ച് എല്ലാ ദിവസവും പള്ളിയില്‍ പോവുക. ഇല്ലെങ്കില്‍ ഞായറാഴ്ചയെങ്കിലും ഒരുമിച്ച് പള്ളിയില്‍ പോവുക.നമ്മുടെ ജീവിതങ്ങളെ ദൈവത്തിന് ഒരിക്കല്‍ക്കൂടി സമര്‍പ്പിക്കുകയാണ് ഒരുമിച്ചുള്ളബലിയര്പ്പണത്തിലൂടെ ചെയ്യേണ്ടത്
അതുപോലെ ഭാര്യാഭര്ത്താക്കന്മാരും കുട്ടികളും ഒരുമിച്ച് പ്രാര്‍ത്ഥിക്കുകയും വേണം. ഒരുമിച്ച് പ്രാര്‍ത്ഥിക്കുന്ന കുടുംബങ്ങള്‍ ഐശ്വര്യം പ്രാപിക്കുമെന്നാണ് ചാവറയച്ചന് പറയുന്നത്. പ്രാര്‍ത്ഥനയുടെ ഒടുവില്‍ ദമ്പതികള്‍ തങ്ങളെ കൂട്ടിയോജിപ്പിച്ച ദൈവത്തിന് നന്ദിപറയുകയും വേണം.