മാനദണ്ഡം

0

തങ്ങളെ വിട്ടുപോകണമെന്ന്‌ ഗരസേനരുടെ സമീപപ്രദേശങ്ങളിലെ ജനങ്ങളെല്ലാവരും അവനോട്‌ അപേക്‌ഷിച്ചു. (ലൂക്കാ 8 : 37)

മനുഷ്യൻ ഉപയോഗിക്കുന്ന മാനദണ്ഡങ്ങൾ പലപ്പോഴും അമ്പരപ്പിക്കുന്നതാണ്. പിശാചിനാൽ പീഡിപ്പിക്കപ്പെട്ടിരുന്ന, മനുഷ്യനായി കണക്കാക്കാൻ പോലും സാധിക്കാതിരുന്ന, ശവകുടീരങ്ങൾക്കിടയിൽ മറ്റൊരുശവമായി ജീവിച്ചിരുന്ന ലെഗിയോൻ്റെ സൗഖ്യത്തേക്കാൾ ഗെരസേനർക്ക് വലുത് ചത്തുപോയ ഏതാനും പന്നികളായിരുന്നു.

1. എൻ്റെ നഷ്ടങ്ങളേക്കാൾ മറ്റുള്ളവൻ്റെ ലാഭങ്ങളെ എനിക്ക് സ്നേഹിക്കാൻ സാധിക്കുന്നുണ്ടോ? നഷ്ടം സഹിച്ചും സഹോദരന് നന്മ ഉണ്ടാകുവാൻ ആഗ്രഹിക്കാറുണ്ടോ?

2. എൻ്റെ മുൻപിൽ എത്തുന്നവർ പറയുന്നതിൽ, എത്രമാത്രം സാംഗത്യം ഉണ്ട് എന്ന് പരിശോധിച്ചിട്ടാണോ ഞാൻ എപ്പോഴും അവരുടെ പക്ഷം ചേരുന്നത് ?

3. പലപ്പോഴും മറ്റുള്ളവർക്ക് സംഭവിക്കുന്ന നിസ്സാരമായ ക്ലേശങ്ങളും ദുരിതങ്ങളും ദൈവത്തെ എൻ്റെ ഭവനത്തിൽ നിന്നും, ഹൃദയത്തിൽ നിന്നും പുറത്താക്കാൻ കാരണമാകാറുണ്ടോ ?

️Fr Peter Gilligan