വിപ്ലവത്തിന് ശേഷമുള്ള ആദ്യത്തെ ദേവാലയം ക്യൂബയില്‍ കൂദാശ ചെയ്തു

0


ക്യൂബ: രാജ്യത്ത് വിപ്ലവം പൊട്ടിപ്പുറപ്പെട്ട അറുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യത്തെ കത്തോലിക്കാ ദേവാലയം കഴിഞ്ഞ ശനിയാഴ്ച ക്യൂബയില്‍ ഉദ്ഘാടനം ചെയ്തു. സാന്‍ഡിയാനോയിലുള്ള സേക്രട്ട് ഹാര്‍ട്ട് ദേവാലയമാണ് അറുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ഉദ്ഘാടനം ചെയ്യപ്പെട്ടത്.

പുതുതായി പണികഴിപ്പിക്കപ്പെട്ടതില്‍ പൂര്‍ത്തീകരിച്ച ആദ്യ ദേവാലയമാണിത്. മറ്റ് രണ്ട് ദേവാലയങ്ങള്‍ ഹാവന്നയിലും സാന്റിയാഗോയിലുമാണ്. ഭരണകൂടം നല്കിയ സ്ഥലത്താണ് സേക്രട്ട് ഹാര്‍ട്ട് ദേവാലയം ഉയര്‍ന്നിരിക്കുന്നത്.

ഇങ്ങനെയൊരു അത്ഭുതം സംഭവിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. ദേവാലയത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ ഫാ. സിറില്‍ കാസ്‌ട്രോ പറഞ്ഞു. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന മതസ്വാതന്ത്ര്യത്തിന്റെ അടയാളമായിട്ടാണ് പുതിയ ദേവാലയ നിര്‍മ്മാണത്തെ ലോകം വീക്ഷിക്കുന്നത്.

കമ്മ്യൂണിസം ക്യൂബയില്‍ വേരുപാകിയതോടെ കത്തോലിക്കാ സ്‌കൂളുകളും ദേവാലയങ്ങളും അടച്ചൂപൂട്ടിയിരുന്നു. പല വൈദികരും നാടുകടത്തപ്പെട്ടു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ 1998 ലെ ക്യൂബന്‍ സന്ദര്‍ശനം ഈ സാഹചര്യത്തില്‍ നിര്‍ണ്ണായകമായിരുന്നു. ആ സന്ദര്‍ശനത്തോടെ ക്യൂബയിലെ കമ്മ്യൂണിസത്തിന്റെ മഞ്ഞുരുകിത്തുടങ്ങി.

ക്യൂബയും യുഎസും തമ്മിലുള്ള നയതന്ത്രബന്ധം പുനസ്ഥാപിക്കപ്പെടുന്നതിലും ജോണ്‍ പോള്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്‌