മരിക്കാന്‍ വേണ്ടത്…

0

ദീദിമോസ്‌ എന്ന തോമസ്‌ അപ്പോള്‍ മറ്റു ശിഷ്യന്‍മാരോടു പറഞ്ഞു: അവനോടൊപ്പം മരിക്കാന്‍ നമുക്കും പോകാം. (യോഹ 11 :16 )1.

മറ്റൊരാളുടെ കൂടെ മരിയ്ക്കണമെങ്കിൽ അവനോട് അത്രമാത്രം അടുപ്പം വേണം. അവനില്ലാതെ ജീവിക്കാനാവില്ല എന്ന അവസ്ഥ വരണം. യേശുവില്ലാതെ എനിക്ക് ജീവിക്കാനാവില്ല എന്ന അവസ്ഥ എനിക്കുണ്ടോ?

2. അവനില്ലതെ എനിക്ക് ജീവിക്കാൻ ആകില്ലെങ്കിൽ ക്രിസ്തുവിനെ എനിക്ക് പകർന്നു നൽകുന്ന കൂദാശകളോട് ഞാൻ എത്രമാത്രം താൽപര്യം കാണിക്കണം.?

3.അവന്റെ കൂടെ മരിയ്ക്കുന്നതിലും ശ്രേഷ്ഠം അവനുവേണ്ടി ജീവിക്കുന്നതിലാണ്. മരിക്കാൻ ഒരു നിമിഷത്തെ ധൈര്യം മതി, ജീവിക്കാൻ ഒരു വാഴ്‌വിന്റെ ധൈര്യം വേണം.

️Fr Peter Gilligan