വിശ്വാസം അതല്ലേ എല്ലാം

0

അവര്‍ വിശ്വാസത്തിലൂടെ രാജ്യങ്ങള്‍ പിടിച്ചടക്കി; നീതി നടപ്പാക്കി; വാഗ്‌ദാനങ്ങള്‍ സ്വീകരിച്ചു; സിംഹങ്ങളുടെ വായകള്‍ പൂട്ടി;അഗ്‌നിയുടെ ശക്‌തി കെടുത്തി; വാളിന്‍െറ വായ്‌ത്തലയില്‍നിന്നു രക്‌ഷപെട്ടു; ബലഹീനതയില്‍നിന്നു ശക്‌തിയാര്‍ജിച്ചു; യുദ്‌ധത്തില്‍ ശക്‌തന്‍മാരായി; വിദേശസേനകളെ കീഴ്‌പ്പെടുത്തി.(ഹെബ്രാ. 11 : 33-34)

വിശ്വാസം, അതല്ലേ എല്ലാം ! പരസ്യവാചകമാണ്, പരമസത്യവുമാണ്. മറ്റെന്തിനെക്കാളുമധികം, വിശ്വാസം കൊണ്ട് ജീവിതത്തിന് പത്തരമാറ്റ് നേടിയ രാജാക്കന്മാരുടെയും പ്രവാചകൻമാരുടെയും ജീവിതകഥയെ കാച്ചിക്കുറുക്കിയെടുത്ത വചനം.. 

അവർ ജീവിതത്തിൽ പലതും നേടി.. അനുഗ്രഹവും, സമ്പത്തും, അഭ്യാസവും യുദ്ധവിജയങ്ങളും .. എല്ലാം. അവയൊക്കെയും വിശ്വാസം വഴി എന്ന് ഒരു ഓർമ്മപ്പെടുത്തലും !!  

ആരെങ്കിലും എന്റെ ജീവിതകഥ എഴുതിയാൽ അതിന്റെ summary എന്താകും? വിശ്വാസം വഴി ഞാൻ നേടിയതിന്റെ ഒരു ലിസ്റ്റ് ആരെങ്കിലും തയ്യാറാക്കിയാൽ തലയുയർത്തി നിൽക്കാൻമാത്രം ആ ലിസ്റ്റിന് കനമുണ്ടാകുമോ? 

സുഹൃത്തേ, സമയമുണ്ട് ഇനിയുമേറെ.. വിശ്വാസത്തിന് ചിറക് മുളപ്പിക്കാനും, വിശ്വാസം കൊണ്ട് ചരിത്രമെഴുതാനും. അതെ, കട്ടവിശ്വാസിയാവുക എന്നാൽസ്വർഗത്തെ മോഷ്ടിക്കലാണ്‌ ! 

കൃപ നിറഞ്ഞ ഒരു ദിവസം സ്നേഹപൂര്‍വ്വം ആശംസിച്ചുകൊണ്ട്

ഫാ. അജോ രാമച്ചനാട്ട്