ഡച്ചു കത്തീഡ്രല്‍ വില്പനയ്ക്ക്. കാരണം..

0


നെതര്‍ലാന്റ്‌സ്: സെന്റ് കാതറീന്‍ കത്തീഡ്രല്‍ അടച്ചുപൂട്ടാനും പിന്നെ വില്ക്കാനും ആലോചന. വിശ്വാസികളുടെ എണ്ണത്തില്‍ ദിനംപ്രതി ഉണ്ടായിക്കൊണ്ടിരിക്കുന്ന എണ്ണക്കുറവും പഴക്കം ചെന്ന കെട്ടിടം മെയ്‌ന്റൈയന്‍ ചെയ്തുകൊണ്ടുപോകുന്നതിലെ സാമ്പത്തികനഷ്ടവുമാണ് ഇങ്ങനെയൊരു ആലോചനയിലേക്ക് അധികാരികളെ എത്തിച്ചിരിക്കുന്നത്.

എന്നാല്‍ ഒരു വിഭാഗം ഇടവകക്കാര്‍ ഇതിനെതിരെ പരാതി നല്കിയിട്ടുണ്ട്. 1655 പേര്‍ ഒപ്പിട്ട പരാതിയില്‍ പറയുന്നത് നഗരത്തില്‍ ഇപ്പോഴും കത്തോലിക്കാവിശ്വാസത്തിന്റെ വര്‍ദ്ധനവിനെക്കുറിച്ച് അവര്‍ വിശ്വസിക്കുന്നുണ്ടെന്നും കത്തീഡ്രല്‍ അടച്ചുപൂട്ടരുതെന്നുമാണ്.

കത്തീഡ്രല്‍ അടച്ചുപൂട്ടുന്നതോടെ കത്തോലിക്കാസാന്നിധ്യത്തിന്റെ അവസാനത്തെ അടയാളങ്ങള്‍ കൂടിയാണ് തുടച്ചുമാറ്റുന്നതെന്നും ഭാവിയിലുണ്ടാകുന്ന ക്രിസ്തീയ വളര്‍ച്ചയെ അത് പ്രതിരോധിക്കാന്‍ മാത്രമേ ഇടവരുത്തുകയുള്ളൂവെന്നും അവര്‍ അവകാശപ്പെടുന്നു.

കര്‍മ്മലീത്ത സമൂഹത്തിന്റെ ഭാഗമായി പതിനഞ്ച്-പതിനാറ് നൂറ്റാണ്ടുകള്‍ക്കിടയിലാണ് കത്തീഡ്രലിന്റെ നിര്‍മ്മാണം നടന്നത്. ഡച്ചുവിപ്ലവകാലത്ത് അതിരൂപത സമ്മര്‍ദ്ദങ്ങളിലൂടെ കടന്നുപോവുകയും കാല്‍വനിസ്റ്റുകള്‍ക്ക് കൈമാറുകയുമായിരുന്നു. പിന്നീട് പത്തൊന്‍പതാം നൂറ്റാണ്ടിലാണ് വീണ്ടും കത്തോലിക്കാസഭയ്ക്ക് കത്തീഡ്രല്‍ ലഭിച്ചത്. 1853 ല്‍ ആയിരുന്നു കത്തീഡ്രല്‍ സ്ഥാപനം.