

എനിക്കും നിനക്കും മധ്യേ
വിനായക് നിര്‍മ്മല്‍
രണ്ടാം പതിപ്പ്, ജീവന് ബുക്സ്, ഭരണങ്ങാനം
വില:100
കുടുംബജീവിതവുമായി ബന്ധപ്പെട്ട് ഇറങ്ങിയിട്ടുള്ള എല്ലാ പുസ്തകങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ കൃതി. തിയറികള്‍ക്കപ്പുറം സ്വന്തം അനുഭവങ്ങളില്‍ നിന്നും നിരീക്ഷണങ്ങളില്‍ നിന്നുമാണ് ഇത് രചിച്ചിരിക്കുന്നത് എന്നതാണ് പ്രത്യേകത. നിറം പിടിപ്പിക്കലുകളോ പര്വ്വതീകരണങ്ങളോ ഇല്ലാതെ യഥാതഥമായി കുടുംബജീവിതത്തിന്റെ പ്രശ്നങ്ങളെ അവതരിപ്പിക്കുന്നു, കുടുംബജീവിതം നയിക്കുന്നവര്‍ക്ക് ഒരു തിരിച്ചറിവും വിവാഹിതരാകാന്‍ പോകുന്നവര്‍ക്ക് മുന്നറിയിപ്പുകളും ഈ കൃതി നല്‍കുന്നുണ്ട്.

ക്രിസ്മസ് കാലത്തിന്റെ വായനയ്ക്കായി രണ്ടു പുസ്തകങ്ങള്‍
നിന്റെ പിറവിക്കായ്
വിനായക് നിര്‍മ്മല്‍
ആത്മ ബുക്സ്
കോഴിക്കോട് വില 85
പുല്‍ക്കൂട്ടില്‍ പിറക്കാന്‍ പോകുന്ന ഉണ്ണിയ്ക്ക് ഉള്ളിലും വന്നുപിറക്കാന്‍ ഇട നല്കുന്ന 24 ദിവസത്തെ ഒരുക്ക ധ്യാന ചിന്തകളുടെ സമാഹാരം. ക്രിസ്മസിനെ അര്‍ത്ഥപൂര്‍ണ്ണതയോടെ സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്ന ഈ കൃതി ക്രിസ്മസ് കാലത്തിനപ്പുറവും വായനക്കാരെ ക്രിസ്ത്വാനുഭവത്തിലേക്ക് കൊണ്ടുപോകും എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

പാസ്വേര്ഡ്
വിനായക് നിര്‍മ്മല്‍
സോഫിയ ബുക്സ്
മലാപ്പറമ്പ്, കോഴിക്കോട്
വില 80
ഹൈക്കു മാതിരിയുള്ള കുറിപ്പുകള്‍. ഇംഗ്ലീഷിലും മലയാളത്തിലും രചിക്കപ്പെട്ടിരിക്കുന്നതുകൊണ്

രണ്ടുപേര്‍ക്കിടയിലൊരു പുഴയുണ്ട്
വിനായക് നിര്‍മ്മല്‍
ആറാം പതിപ്പ്
ആത്മ ബുക്സ്, കോഴിക്കോട്
വില 125
ഹൃദയഹാരിയായ 26 ലേഖനങ്ങളുടെ സമാഹാരം. 2005 ല്‍ ആദ്യമായി പുറത്തിറങ്ങിയ ഈ കൃതി ആത്മീയ സാഹിത്യത്തില്‍ ട്രെന്‍ഡ് സെറ്ററായിരുന്നു. അന്നുവരെ പരിചയപ്പെടാതിരുന്ന പുതിയ ഭാവുകത്വങ്ങള്‍ വായനയുടെ ലോകത്ത് അത് അനുഭവവേദ്യമാക്കി. പ്രസിദ്ധീകരിച്ചതിന്റെ ആദ്യ ആറുമാസങ്ങള്‍ക്കുള്ളില്‍ മുഴുവന്‍ കോപ്പികളും വിറ്റഴിക്കപ്പെടുകയും ചെയ്തിരുന്നു. ഷെവ. ബെന്നി പുന്നത്തറയുടെയും കഥാകൃത്ത് ജോര്‍ജ് ജോസഫ് കെയുടെയും അവതാരികകള്‍. ഉണ്ണികൃഷ്ണന് കിടങ്ങൂരിന്റെ ആസ്വാദനം.

ചാറ്റല്‍ മഴയും പൊന്‍വെയിലും
വിനായക് നിര്‍മ്മല്‍
സോഫിയ ബുക്സ്
മലാപ്പറമ്പ്, കോഴിക്കോട്
വില80
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദ്യകരമാകുന്ന കഥയും കാര്യവുമുള്ള കുറിപ്പുകള്‍. പ്രസംഗകര്‍ക്ക് അടര്‍ത്തിയെടുക്കാവുന്ന രീതിയിലുള്ള പ്രതിപാദനം.

മറിയത്തിന്റെ അത്ഭുതങ്ങള്‍
മൂന്നാം പതിപ്പ്
വിനായക് നിര്‍മ്മല്‍
ആത്മബുക്സ്, കോഴിക്കോട്
വില:65
പരിശുദ്ധ കന്യാമറിയം അനേകരുടെ ജീവിതത്തിലൂടെ പ്രവര്ത്തനനിരതയാണെന്ന് വ്യക്തമാക്കുന്ന പുസ്തകം. മരിയവിജ്ഞാനീയത്തില്‍ പുതിയൊരു അര്‍ത്ഥതലം കൂടിയാണ് ഈ പുസ്തകം പകര്‍ന്നുതരുന്നത്. മരിയഭക്തര്‍ക്ക് അവരുടെ ആത്മീയജീവിതത്തില്‍ മുതല്‍ക്കൂട്ടായി മാറുന്ന കൃതി

അവന് വഴിയരികില്‍ കാത്തുനിന്നിരുന്നു
വിനായക് നിര്‍മ്മല്‍
രണ്ടാം പതിപ്പ്
ജീവന് ബുക്സ്, ഭരണങ്ങാനം
വില:90
നിരീശ്വരവാദികളും ജീവിതത്തിന്റെ തെറ്റായ വഴിയിലൂടെ നടന്നുനീങ്ങിയവരും ക്രിസ്തുവിനെ സ്വന്തമാക്കിയതിന്റെയും അറിഞ്ഞതിന്റെയും സാക്ഷ്യപ്പെടുത്തലാണ് ഈ കൃതി. പ്രഭാഷകര്‍ക്കും വചനപ്രഘോഷകര്‍ക്കും ഉദാഹരിക്കാവുന്ന പല സംഭവങ്ങളും ഇതിലുണ്ട്. ചരിത്രത്തിലും മതത്തിലും സംസ്കാരത്തിലും ക്രിസ്തു നടത്തിയ ഇടപെടലുകളുടെ അടയാളപ്പെടുത്തലുകള്‍ ആരെയും വിശ്വാസിയാക്കിമാറ്റും.

ലലബി
വിനായക് നിര്‍മ്മല്‍
മൂന്നാം പതിപ്പ്
ആത്മ ബുക്സ്
കോഴിക്കോട് വില:170
ലലബി എന്നാല്‍ താരാട്ടുപാട്ട് എന്നാണ് അര്‍ത്ഥം. അത് അമ്മയുടെ ഹൃദയത്തുടിപ്പാണ്. സ്നേഹമാണ്. ഏതുതരം ബന്ധങ്ങളിലും അമ്മയുടെ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ഒരു തലമുണ്ടെന്ന് ഗ്രന്ഥകാരന് ഇതിനകം പല ലേഖനങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. ആ ചിന്തകള്‍ പുതിയ ഒരു തലത്തിലേക്ക് ഈ കൃതിയില്‍ ഉയര്‍ന്നുപൊങ്ങുന്നുണ്ട്.

മൗനത്തിന് മുമ്പുള്ള വാക്കുകള്‍
മൂന്നാം പതിപ്പ്
വിനായക് നിര്‍മ്മല്‍
ആത്മബുക്സ്
കോഴിക്കോട്
വില: 130
മൗനത്തെക്കുറിച്ചുള്ള നമ്മുടെ ചിന്തകളെയും ധാരണകളെയും പുതുക്കിപ്പണിയുന്ന കൃതി. കോഴിക്കോട്, നഗ്നം,സ്ത്രൈണം, ചെരിപ്പ്, രാത്രി,വഴി, ഈറ്റുനോവ്,മറവി,വിഷാദം, നിഗൂഢം എന്നിങ്ങനെയുള്ള ശീര്‍ഷകങ്ങള്‍ തന്നെ വ്യക്തമാക്കുന്നുണ്ട് ഈ കൃതിയുടെ സഞ്ചാരം വളരെ വ്യത്യസ്തമാണെന്ന്. അനിതരസാധാരണമായ ജീവിതനിരീക്ഷണങ്ങള്‍ കൊണ്ടാണ് ഈ കൃതി വ്യത്യസ്തമായ വായനാനുഭവമാകുന്നത്.

പ്രസാദം
വിനായക് നിര്‍മ്മല്‍
തിയോ ബുക്സ്
കൊച്ചി
വില:70
ആത്മവിശ്വാസത്തെ ആഴപ്പെടുത്താനും ദിശാബോധത്തെ ഏകാഗ്രമാക്കാനും ഉതകുന്ന ചില പ്രകാശവിചാരങ്ങള്. വിജയിക്കാനുള്ള സാധ്യതകള്‍ എന്നതാണ് ടാഗ് ലൈന്‍. സെല്‍ഫ് ഹെല്‍പ്പ് വിഭാഗത്തില്‍ പെടുത്താവുന്ന ഈ കൃതി താത്വികമായിട്ടല്ല പ്രായോഗികമായിട്ടാണ് ജീവിതത്തില്‍ വിജയിക്കാനുള്ള സാധ്യതകളെക്കുറിച്ച് വിലയിരുത്തുന്നത്. അതുതന്നെയാണ് ഈ പുസ്തകത്തിന്റെ പ്രത്യേകതയും.

ജീവിതം എഴുതുമ്പോള്‍ ബാക്കിവരുന്നത്
വിനായക് നിര്‍മ്മല്‍
ആത്മാവില്‍ നിന്ന് ചീന്തിയെടുത്ത കണ്ണീരിന്റെ തിളക്കവും മഴവില്ലിന്റെ ഭംഗിയുമുള്ള തിരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരം.ആത്മീയ രചനകള്‍ ആത്മകഥയായി മാറുന്ന എഴുത്തിന്റെ പുതിയൊരു തുടക്കമായ കൃതി. തൃശൂരിലെ കാത്തലിക് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രസിദ്ധീകരിച്ച ഈ കൃതി ഇപ്പോള്‍ ഔട്ട് ഓഫ് സ്റ്റോക്കാണ്.

അടയാളവാക്യങ്ങള്‍
വിനായക് നിര്‍മ്മല്‍
ജീവന് ബുക്സ് ഭരണങ്ങാനം
വില: 60
ബൈബിള്‍ വചനങ്ങള്‍ക്ക് ജീവിതഗന്ധിയായ നവവ്യാഖ്യാനങ്ങള്‍ നല്കുന്ന ഈ കൃതി രണ്ടുപതിപ്പുകള്‍ ഇറങ്ങിയിട്ടുണ്ട്. വചനവ്യാഖ്യാനങ്ങളുടെ പുതിയ ലോകം തുറന്നുതരുന്ന അടയാളവാക്യങ്ങള്‍ വചനപ്രഘോഷകര്ക്കു ഏറെ സഹായകരമായിരിക്കും.

സ്നേഹത്തിലേക്കുള്ള കടല്പ്പാലങ്ങള്
വിനായക് നിര്‍മ്മല്‍
ദൈവവും മനുഷ്യനും കടന്നുവരുന്ന സ്നേഹവിചാരങ്ങളുടെ സമാഹാരം. കാഞ്ഞിരപ്പള്ളി വിമലയാണ് ആദ്യപ്രസാധകര്.

പറയാതെ പോകുമ്പോള്‍ അറിയാതെ പോകുന്നത്
വിനായക് നിര്‍മ്മല്‍
സെന്റ് പോള്‍സ്
ബ്രോഡ് വേ എറണാകുളം
വില:100
2009 ല്‍ ആദ്യമായി പ്രസിദ്ധീകരിച്ച ഈ കൃതി മൂന്നുപതിപ്പുകള്‍ ഇറങ്ങിയിട്ടുണ്ട്. ദൈവമരത്തണലില് നിന്ന് ദൈവം സ്നേഹമാകുന്നു എന്ന തിരിച്ചറിവിലേക്കുള്ള 26 ലേഖനങ്ങളാണ് ഇതിലുള്ളത്.

പകല്‍ വരുന്നു രാത്രിയും
വിനായക് നിര്‍മ്മല്‍
ഗ്രന്ഥകാരന്റെ ഇരുപത്തിയഞ്ചാമത് കൃതിയായി 2011 ജൂണില്‍ ഇറങ്ങിയതാണ് ഈ കൃതി.25 ലേഖനങ്ങളാണ് പകലും രാത്രിയും മാറിമാറിവരുന്ന ജീവിതാവസ്ഥയുടെ അടയാളപ്പെടുത്തലുകളായി ഈ കൃതിയിലുള്ളത്. ഇപ്പോള്‍ ഔട്ട് ഓഫ് സ്റ്റോക്ക്

വിരല്‍ തൊട്ടതും ഹൃദയം പറഞ്ഞതും
വിനായക് നിര്‍മ്മല്‍
ആത്മ ബുക്സ്, കോഴിക്കോട്
വില:95
വിരല്സ്പര്ശനത്തിനപ്പുറം ഹൃദയസ്പര്‍ശം തേടുന്ന പുസ്തകം. വാക്കുകള്‍ക്കൊപ്പം ഹൃദയം കൊണ്ടും വായിച്ചുപോകാവുന്ന കൃതി. 16 ലേഖനങ്ങളാണ് ഇതിലുള്ളത്.