എല്ലാം സ്വീകാര്യമോ ….

0

നമ്മൾക്കെല്ലാം ലക്ഷ്യങ്ങൾ ഒരു പാടാണ്. ചിലതൊക്കെ ആയിതിരുവാൻ നാം അതിയായി ആഗ്രഹിക്കുന്നു. ചെറുപ്പത്തിൽ ഒരു സുഹൃത്ത് അവന്റെ ആഗ്രഹം എന്നോട് പങ്കുവെച്ചു. അവന് ഡോക്ടർ ആവണം. വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ വേനലവധി കാലത്ത് അവനെ ഞാൻ അപ്രതീക്ഷിതമായി വീണ്ടും കണ്ടു. ഒരു ഹോട്ടൽ ജീവനക്കാരനായി… ഞാൻ അവനോട് തമാശ രൂപേണ പണ്ടത്തെ ആഗ്രഹത്തെ കുറിച്ച് ചോദിച്ചു… നിരാശയോടെ അവൻ മറുപടി നൽകി. … അതൊക്കെ പോയടാ അദ്ധ്യാപകരും സുഹൃത്തുക്കളും ഒക്കെ എനിക്ക് പറഞ്ഞു തന്നു. അത് എനിക്ക് പറ്റിയ പണിയല്ല എന്ന്. ഞാൻ അതൊക്കെ എന്നേ മറന്നു. 

പലപ്പോഴും ജീവിതം ഇങ്ങനെയാണ്. മുൻപോട്ട് പോകും തോറും നിരവധി പ്രതിസന്ധികൾ നമ്മുക്ക് മുൻപിൽ അത് സൃഷ്ടിച്ചു കൊണ്ടെയിരിക്കും. നമ്മുടെ ചുറ്റുപാടും ഉള്ളവർ ഒന്നടങ്കം നമ്മെ വിമർശിക്കുവാൻ തുടങ്ങും. നമ്മുടെ കഴിവുകേടിനെ മാത്രം അവർ ചൂണ്ടി കാണിക്കും. ഇന്നത്തെ ബഹു ഭീരപക്ഷം യുവജനങ്ങളും തളർന്നു പോകുന്നത് ഇവിടെയാണ്.

ബുദ്ധൻ ഒരു ഗ്രാമത്തിലൂടെ സഞ്ചരിക്കുകയായിരുന്നു. ഉsനെ ഒരു മനുഷ്യൻ ബുദ്ധന് നേരെ തിരിഞ്ഞ് അക്ഷേപ വാക്കുകൾ പറയുവാൻ തുടങ്ങി. കപട സന്യാസിയെന്നും മറ്റും വിളിച്ചു പറഞ്ഞു. ബുദ്ധൻ ശാന്തനായി അതെല്ലാം കേട്ടു . കുറെ കഴിഞ്ഞപ്പോൾ ആ മനുഷ്യൻ ബുദ്ധനോട് ശബ്ദം താഴ്ത്തി ചോദിച്ചു. ഞാൻ ഇങ്ങനെയെല്ലാം പറഞ്ഞിട്ടും അങ്ങ് എന്തെപ്രതികരിക്കാത്തത്. ബുദ്ധൻ പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു. താങ്കൾ എനിക്ക് സമ്മാനം തന്നു. അത് സ്വീകരിക്കണോ വേണ്ടയോ എന്ന് നിശ്ചയിക്കേണ്ടത് ഞാനാണ്. ഞാൻ അത് സ്വീകരിക്കുവാൻ തയ്യാറല്ലെങ്കിൽ സമ്മാനം നിങ്ങളിലേക്കു തന്നെ തിരിച്ചു വന്നു ചേരും അതിന്റെ ഉടമസ്ഥന്റെ പക്കലേക്ക് തന്നെ. 

ജീവിത യാത്രയിൽ നമ്മുക്ക് ചുറ്റും നിരവധി വിമർശകർ ഉയർന്നു വന്നേക്കാം. നിരവധി ആളുകൾ നമ്മെ നമ്മുടെ ലക്ഷ്യങ്ങളെ തളത്തുന്ന വിധത്തിൽ സംസാരിച്ചെന്നിരിക്കാം. അപ്പോഴെല്ലാം അത് സ്വീകരിക്കണോ വേണ്ടയോ എന്ന് നിശ്ചയിക്കേണ്ടത് നമ്മൾ ആണ്. ചിലതിനോടൊക്കെ മൗനം നല്ലതാണ്, ചിലതിനെയൊക്കെ കേൾക്കാതിരിക്കുന്നതും നല്ലതാണ്.അത് നമ്മുടെ ലക്ഷ്യത്തിന്  കരുത്തേകുകയും ചെയ്യും. 

ലിബിൻ.ജോ. ഉടയാൻകുഴിമണ്ണിൽ