സ്പെയ്ന്‍: കത്തോലിക്കാ സഭയെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് സ്പെയ്നില്‍ നിന്നൊരു വാര്‍ത്ത. 18 വര്‍ഷം കത്തോലിക്കാ പുരോഹിതനായി വേഷം കെട്ടിയ ആള് ഒടുവില്‍ പിടിയിലായി.
മീഗല്‍ ആഞ്ചെല്‍ ഇബാറ എന്ന വ്യക്തിയാണ് അറസ്റ്റിലായത്. പതിനെട്ടു വര്‍ഷമായി ഇദ്ദേഹം കത്തോലിക്കാ വൈദികനായി ജീവിക്കുകയായിരുന്നു. കൊളംബിയന്‍ അതിരൂപതയാണ് ഇദ്ദേഹത്തെസംബന്ധിച്ച പത്രക്കുറിപ്പ് പുറത്തിറക്കിയത്.
കഴിഞ്ഞ 18 വര്‍ഷമായി കത്തോലിക്കാ വൈദികനായി സേവനം ചെയ്ത മീഗല്‍ വൈദികനായി അഭിഷേകം ചെയ്യപ്പെട്ട വ്യക്തിയായിരുന്നില്ലെന്ന് പത്രക്കുറിപ്പ് വ്യക്തമാക്കുന്നു. കത്തോലിക്കാ വൈദികനെന്ന നിലയില്‍ ഇദ്ദേഹം ചെയ്ത കൂദാശകളില്‍ വിശുദ്ധ കുമ്പസാരവും വിശുദ്ധ കുര്‍ബാനയും വാലീഡ് അല്ലെന്നും രൂപതയുടെ കുറിപ്പില്‍ പറയുന്നു.