അഗ്നിയും ജലവും

0


മനസ്‌സുവച്ചാല്‍ നിനക്കു കല്‍പനകള്‍പാലിക്കാന്‍ സാധിക്കും; വിശ്വസ്‌തതാപൂര്‍വം പ്രവര്‍ത്തിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത്‌ നീയാണ്‌.അഗ്‌നിയും ജലവും അവിടുന്ന്‌നിന്‍െറ മുമ്പില്‍ വച്ചിരിക്കുന്നു;ഇഷ്‌ടമുള്ളത്‌ എടുക്കാം.ജീവനും മരണവും മനുഷ്യന്‍െറ മുമ്പിലുണ്ട്‌; ഇഷ്‌ടമുള്ളത്‌ അവനു ലഭിക്കും“.(പ്രഭാഷകന്‍ 15 : 15-17)

ഭൂമിയിലെ ആദ്യത്തെ പഴിചാരലും കുറ്റപ്പെടുത്തലും ഏദൻ തോട്ടത്തിൽ തന്നെയാണ് തുടങ്ങിയത്. “അവൾ തന്നതുകൊണ്ട്” എന്നു പുരുഷനും “പാമ്പ് പറ്റിച്ചെ”ന്നു സ്ത്രീയും.. 
Free Will അഥവാ ‘സ്വതന്ത്ര ഇച്ഛാ ശക്തി’ ദൈവം തന്റെ സൃഷ്ടികളിൽ മനുഷ്യന് മാത്രം കൊടുത്ത അനുഗ്രഹമാണ്. എന്തും ചെയ്യുന്നതിന് മുൻപ് “വേണോ വേണ്ടയോ” എന്ന് ചിന്തിക്കാനും അതനുസരിച്ച് തീരുമാനമെടുക്കാനും ഉള്ള സ്വാതന്ത്ര്യമുള്ള ഭാഗ്യപ്പെട്ടവർ നമ്മൾ.. 

എന്തിനെക്കുറിച്ചും It could have been Otherwise എന്നൊരു മറുവഴി അവശേഷിപ്പിക്കാൻ നമുക്കേ സാധിക്കൂ.. എന്നിട്ടും ആരെയും പഴിക്കാതെ ജീവിതത്തെ നോക്കിക്കാണാനുള്ള ആർജ്ജവം നമുക്ക് ഇന്നും ആയിട്ടില്ല.. 

ഒറ്റത്തിരിഞ്ഞ് ആക്രമിക്കപ്പെടുമ്പോഴും ശരിയായത് കാണുക എന്നതും നന്മയോടൊപ്പം നിൽക്കാനാവുക എന്നതും ഒരു ആർജ്ജവത്വം തന്നെയാണ്.. 
സോളമനെപ്പോലെ ശരിതെറ്റുകൾ വിവേചിച്ചറിയാനുള്ള കൃപയാണ് നമ്മുക്ക് വേണ്ടത്. ചിലപ്പോൾ രണ്ടു ശരികൾക്കിടയിൽ നിന്ന് കൂടുതൽ ശരിയെ മനസ്സിലാക്കാനും.. 

എന്റെ ഇച്ഛാശക്തിയെ നീ നിയന്ത്രിക്കണേ ദൈവമേ.
കൃപനിറഞ്ഞ ഒരുദിവസം സ്നേഹപൂർവ്വം.. 

ഫാ. അജോ രാമച്ചനാട്ട്