അപ്പം

0

മറുകരയിലേക്കു പോകുമ്പോള്‍ അപ്പം എടുക്കാന്‍ ശിഷ്യന്‍മാര്‍ മറന്നിരുന്നു (മത്താ16:5)

1. ശിഷ്യന്മാർ അപ്പമെടുക്കാൻ മറന്നതിന് പിന്നിൽ കാരണമുണ്ട്. കർത്താവ് കൂടെയുണ്ടെങ്കിൽ അപ്പത്തിന് മുട്ടുണ്ടാവുകയില്ലെന്ന് അവർക്കറിയാം. മറ്റുള്ളവരുടെ സന്മനസ്സിനെ, നന്മയെ ഇതുപോലെ നാം ചൂഷണം ചെയ്യാറുണ്ടോ? ചില്ലറയില്ല, എടുക്കാൻ മറന്നു, സമയം കിട്ടിയില്ല,  ബിസി ആയിരുന്നു എന്ന് എന്തെല്ലാം കാരണങ്ങൾ നിരത്തി നാം മറ്റുള്ളവരുടെ നന്മയെ ദുരുപയോഗിക്കുന്നു.

2. കർത്താവ് ഒരിക്കലും ഇല്ലായ്മയിൽ നിന്ന് അപ്പം സൃഷ്ടിച്ചില്ല. ആരെങ്കിലും നൽകിയതാണ് അവൻ വർദ്ധിപ്പിച്ചത്. വാഴ്ത്തി വിഭജിച്ച് മറ്റുള്ളവർക്ക് നൽകാനുതകുന്ന വിധത്തിൽ നീ എന്തെങ്കിലും ദൈവത്തിനു നൽകിയിട്ടുണ്ടോ?

3. നാം പലപ്പോഴും ദൈവത്തെ കാണാൻ ആഗ്രഹിക്കുന്നത് ഇല്ലായ്മയിൽ നിന്ന് സൃഷ്ടിച്ചെടുക്കുന്ന ഒരു മജീഷ്യനെപ്പോലെയാണ്. കൊടുക്കുന്നത് പങ്കുവച്ചു നൽകുന്ന പിതാവാകാനാണ് ദൈവത്തിന് കൂടുതൽ ഇഷ്ടം എന്നുതോന്നുന്നു.

️Fr Peter Gilligan