നിന്നോടു കരുണയുള്ള കര്‍ത്താവ് അരുളിച്ചെയ്യുന്നു: മലകള്‍ അകന്നുപോയേക്കാം; കുന്നുകള്‍ മാറ്റപ്പെട്ടേക്കാം. എന്നാല്‍, എന്‍െറ അചഞ്ചലമായ സ്നേഹം നിന്നെ പിരിയുകയില്ല; എന്‍െറ സമാധാന ഉടമ്പടിക്കു മാറ്റം വരുകയുമില്ല.
ഏശയ്യാ 54 : 10
“മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത്” എന്ന് പഴമക്കാർ. എനിക്ക് തോന്നുന്നത് ഈ ലിസ്റ്റിൽപെടുത്താൻ ഇനിയുമുണ്ട് ഒരുപാട് .. .
അല്ലെങ്കിലും ഭൂമിയിൽ എന്താണ് നമുക്ക് പരിപൂർണമായി ആശ്രയിക്കാനും വിശ്വസിക്കാനുമുള്ളത് ? കൂടെയുണ്ടാവും എന്ന വിചാരത്തിൽ ആരെ ഹൃദയത്തോട് ചേർത്തുനിർത്താനാവും നമുക്ക് ?!
അകന്നുപോകുന്ന പോകുന്ന മലകളും, മാറിപ്പോകുന്ന കുന്നുകളും, ഞാനും നീയും ഒരിക്കലും കൈവിടില്ല എന്ന് വിശ്വസിച്ച ആരൊക്കെയോ ആണ്..
ജീവിതപങ്കാളിയോ, മക്കളോ, മാതാപിതാക്കളോ, സുഹൃത്തുക്കളോ, പ്രണയിനിയോ ആരുമാകട്ടെ, അത് ജീവിതം നമ്മെ വൈകി മാത്രം പഠിപ്പിക്കുന്ന സത്യം !
“നിന്നോട് കരുണയുള്ള” നിന്റെ ദൈവം കാത്തിരിപ്പുണ്ടാവും.. അങ്ങകലെ.
ഓർക്കുന്നില്ലേ, കടൽക്കരയിൽ ചൂടുള്ള അപ്പവും വറുത്ത മീനുമായി അവൻ കാത്തിരുന്നത് ..
ശുഭദിനം
ഫാ. അജോ രാമച്ചനാട്ട്