രക്ഷ

0


യേശു ജറീക്കോയില്‍ പ്രവേശിച്ച്‌ അതിലൂടെ കടന്നുപോവുകയായിരുന്നു (ലൂക്കാ 19:1)

ജെറീക്കോ ദൈവത്തെ അറിയാത്തവരുടെ, വിജാതീയരുടെ നാടായിരുന്നു. യഹൂദർക്ക് ആ നാടിനോട് പുച്ഛവും അവഗണനയും ആയിരുന്നു. ജെറീക്കോയിൽ നിന്ന് നന്മകളൊന്നും അവർ പ്രതീക്ഷിച്ചില്ല.

1. നന്മകളൊന്നും അവകാശപ്പെടാൻ ഇല്ലാത്ത ജെറീക്കോകൾ നമ്മുടെ ഹൃദയങ്ങളിലുണ്ട്. അത് ചിലപ്പോൾ വ്യക്തികളാകാം, ഇടങ്ങളാകാം, സമൂഹങ്ങളാകാം. പലവിധ കാരണങ്ങൾക്കൊണ്ട് അവരെ നാമെന്നും ഒരു കയ്യകലം ദൂരത്തിലാണ് നിറുത്തുന്നത്. 

2. ക്രിസ്തു ജെറീക്കോ ഒഴിവാക്കിയിരുന്നെങ്കിൽ സക്കേവൂസ് ഇന്നും ചുങ്കക്കാരനായി തുടർന്നേനെ.

3. നമ്മുടെ ഇടയിലുള്ള സക്കേവൂസിൻ്റെ  ഭവനത്തിലും, നമുക്ക് ചുറ്റുമുള്ള ജെറീക്കോയിലും നാം ക്രിസ്തുവായി പ്രവേശിക്കാത്തതുകൊണ്ടാണ് അവർക്കിപ്പോഴും രക്ഷ കൈവരാത്തത്.

️Fr Peter Gilligan