കുടുംബങ്ങള്‍ തിരുക്കുടുംബത്തിന്റെ സംരക്ഷണവും സഹായവും തേടണം

0

വത്തിക്കാന്‍ സിറ്റി: പ്രശ്‌നബാധിതമായ ഓരോ കുടുംബങ്ങളും തിരുക്കുടുംബത്തിന്റെ സംരക്ഷണം തേടണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. തിരുക്കുടുംബത്തിന്റെ ദിനാചരണത്തോട്  അനുബന്ധിച്ച് സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

കുടുംബങ്ങളുടെ മുറിവുകള്‍ സുഖമാക്കുവാന്‍ തിരുക്കുടുംബത്തിന്റെ മാധ്യസ്ഥം തേടണം. കുടുംബങ്ങളില്‍ പ്രശ്‌നമുണ്ടാകാറുണ്ട്. നമ്മുടെ ധാരണ നമ്മള്‍ ശരിയാണെന്നാണ്. അതുകൊണ്ട് നാം മറ്റുളളവര്‍ക്ക് നേരെ വാതിലുകള്‍ കൊട്ടിയടക്കുകയും ചെയ്യുന്നു. ഇതിന് പകരമായി ഓരോരുത്തരും ചിന്തിക്കണം, എന്താണ് ഈ വ്യക്തിക്കുള്ള നന്മ? ആ നന്മയെക്കുറിച്ച് ചിന്തിക്കുക. ഇത് കുടുംബങ്ങള്‍ ഐക്യപ്പെടുന്നതിന് സഹായകമാകും.

അതുപോലെ കുടുംബം നേരിടുന്ന പ്രശ്‌നങ്ങളില്‍ ഏറ്റവും നല്ല പരിഹാരമാര്‍ഗ്ഗം എല്ലാ ദിവസവും ദിവ്യബലിയില്‍ പങ്കെടുക്കുക എന്നതാണ്. അതിലൂടെ ദൈവം നമ്മോട് സംസാരിക്കും. അവിടുത്തെ വചനം നമുക്ക് നല്കും. നമ്മെ പ്രകാശിപ്പിക്കും. യാത്രകളെ പ്രകാശിപ്പിക്കും.

നസ്രത്തിലെ കുടുംബം ക്രിസ്തുകേന്ദ്രീകൃതമായിരുന്നുവെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.