ശിശു

0

എന്‍െറ നാമത്തില്‍ ഈ ശിശുവിനെ സ്വീകരിക്കുന്ന ഏവനും എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവന്‍ എന്നെ അയച്ചവനെ സ്വീകരിക്കുന്നു. നിങ്ങളില്‍ ഏറ്റവും ചെറിയവന്‍ ആരോ അവനാണ്‌ നിങ്ങളില്‍ ഏറ്റവും വലിയവൻ (ലൂക്കാ 9 : 48).

1. ആരോഗ്യമുള്ളവനും അറിവുള്ളവനും പണമുള്ളവനും വലിയവനാകുന്നത് മനുഷ്യൻ്റെ കാഴ്ചപ്പാടാണ്. ദൈവത്തിൻ്റെ വലിയവനാകാനുള്ള മാനദണ്ഡങ്ങൾ ചെറിയവനാകുക എന്നത് മാത്രമാണ്. അതുകൊണ്ട് അതെല്ലാവർക്കും സാദ്ധ്യമാണ്

.2. ഒരു ശിശുവിന് അവൻ്റെതായ ആശയങ്ങളോ, വ്യക്തിതാത്പര്യങ്ങളോ, ഭാവിപദ്ധതികളോ, മുൻവിധികളോ ഇല്ല. മാതാപിതാക്കളാണ് അതെല്ലാം അവനുവേണ്ടി നിർവഹിക്കുക. 

3. എനിക്ക് എല്ലാം പിതാവിൻ്റെ  കരങ്ങളിൽ, ഒരു ശിശുവിനെപ്പോലെ  ഭരമേല്പിക്കാൻ സാധിക്കുമ്പോഴാണ് ഞാനും ശിശു ആകുന്നത്.

️Fr Peter Gilligan