പാലാ: സംസ്ഥാന ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന യുവജനസംഗമം നാളെ സമാപിക്കും. സെന്റ് തോമസ് കോളജ് കണ്വന്ഷന് പന്തലില്‍ നടക്കുന്ന സംഗമത്തില്‍ ആറായിരത്തിലധികം പ്രതിനിധികളും നൂറുകണക്കിന് വൈദികരും സിസ്റ്റേഴ്സും പങ്കെടുക്കുന്നുണ്ട്.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സംഗമം ഉദ്ഘാടനം ചെയ്തു. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷനായിരുന്നു. ഇന്ന് കര്‍ദിനാള്‍ ക്ലീ്മിസ് കാതോലിക്കാ ബാവാ സംഗമത്തില്‍ പങ്കെടുക്കും. ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍, ബിഷപ് സില്‍വസ്റ്റര്‍ പൊന്നുമുത്തന്‍ എന്നിവര്‍ സംബന്ധിക്കും. പാലാ സെന്റ് തോമസ് കോളജ്, അല്‍ഫോന്‍സാ കോളജ്, അരുണാപുരം പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയാണ് പ്രധാന വേദികള്‍.
വൈദികരുടെയും സിസ്റ്റേഴ്സിന്റെയും പ്രത്യേക സമ്മേളനവും ഓറിയന്റേഷനും ഇന്ന് രാവിലെ 9.30 മുതല്‍ വൈകുന്നേരം നാലു മണിവരെ നടക്കും. ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, ബിഷപ് മാര്‍ സാമുവല്‍ ഐറേനിയസ് എന്നിവര്‍ നേതൃത്വം നല്‍കും.
കാലഘട്ടത്തിന്റെ അടയാളങ്ങളുടെയും വെല്ലുവിളികളുടെയും വെളിച്ചത്തില്‍ കൂടുതല്‍ വ്യക്തമായ ദിശാബോധവും പുനസമര്‍പ്പണവും സഭയിലെ മിഷനറി ശിഷ്യത്വവും തീക്ഷ്ണതയും ആര്‍ജിക്കാന്‍ സംഗമം കാരണമാകുമെന്നാണ് പ്രതീക്ഷ.