അബുദാബി: സമാധാനത്തിന് വേണ്ടി മതങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ നീതിയും ഉറപ്പാക്കണമെന്നും മനുഷ്യാന്തസിനെയും സ്വാതന്ത്ര്യത്തെയും വിലമതിക്കുകയും ചെയ്യണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. അബുദാബിയില്‍ മതാന്തരസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നീതി സമാധാനത്തിന്റെ രണ്ടാം ചിറകാണ്. എന്തു ചെയ്തുകിട്ടണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് അത് നിങ്ങള്‍ അവര്‍ക്കും ചെയ്തുകൊടുക്കുക. ഇതാണ് നിയമവും പ്രവാചകന്മാരും പറയുന്നത്. സമാധാനത്തെയും നീതിയെയും വേര്‍തിരിക്കാനാവില്ല. സംഘര്‍ഷങ്ങളുടെ രാത്രികളില്‍ സാഹോദര്യം തകരാതിരിക്കാന്‍ മതങ്ങള്‍ ജാഗരൂകരായിരിക്കണം.
ജാഗ്രതാപൂര്‍വ്വമായ മുന്നറിയിപ്പുകള്‍ അത് മനുഷ്യരാശിക്ക് നല്‍കണം. അനീതിയുടെ നേരെ അതൊരിക്കലും കണ്ണടയ്ക്കരുത്. യുദ്ധങ്ങളെ തള്ളിക്കളയുകയും അപലപിക്കുകയും ചെയ്യുന്ന ദൗത്യം കടന്നുവരുന്നത് മനുഷ്യസാഹോദര്യത്തില്‍ നിന്നാണ്.
ഇന്ന് നമ്മള് ഇവിടെ സമ്മേളിച്ചിരിക്കുന്നത് ഒരേ ദൈവത്തിന്റെ മക്കളെന്ന നിലയില്‍ സഹോദരീ സഹോദരന്മാരായാണ്. നമുക്കെതിരെയുള്ള എല്ലാ പ്രതിരോധങ്ങളെയും മധുരതരമായ പ്രാര്‍ത്ഥനയുടെ ശക്തിയാലും നിത്യവുമുള്ള സംവാദത്തിലൂടെയും എതിര്‍ക്കുകയും ചെയ്യാം.
പാപ്പ പറഞ്ഞു.