ഫാ. കുര്യന്‍ തടത്തില്‍ കെസിഎസ് എല്ലിന്റെ സംസ്ഥാന ഡയറക്ടര്‍

0


കൊച്ചി: കെസിബിസി വിദ്യാഭ്യാസകമ്മീഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള കാത്തലിക് സ്റ്റുഡന്റസ് ലീഗിന്റെ സംസ്ഥാന ഡയറക്ടറായി ഫാ. കുര്യന്‍ തടത്തില്‍ നിയമിതനായി. പാലാ രൂപതാംഗവും ദീപനാളം വാരികയുടെ ചീഫ് എഡിറ്ററുമാണ്. മൂന്നു വര്‍ഷത്തേക്കാണ് കാലാവധി.

ഫാ. തോംസണ്‍ പഴയചിറപീടികയില്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ഫാ. കുര്യന്‍ തടത്തിലിന്റെ നിയമനം.

കേരളത്തിലെ സീറോ മലബാര്‍, മലങ്കര,ലത്തീന്‍ റീത്തുകളിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് കെസിഎസ് എല്‍ പ്രവര്‍ത്തിക്കുന്നത്.