വെളിച്ചവും അന്ധകാരവും

0
കോളേജ് മുറ്റത്ത് തടിച്ചു കൂടിയ വിദ്യാർത്ഥികളുടെ നടുവിലേക്ക് ആ അധ്യാപകൻ വന്നു. ഇന്നെന്താണ് നിങ്ങളുടെ ആവശ്യം? അദ്ധ്യാപകൻ ആരാഞ്ഞു.
ഞങ്ങൾക്ക് അദ്ധ്യാപകരെ ഇന്ന് പഠിപ്പിക്കണം . അത് സാധ്യമാകും വരെ ഞങ്ങൾ സമരം തുടരും.വിദ്യാർത്ഥികൾ മറുപടി നൽകി.
ഇന്ന് യുവാക്കളെ മയക്കുന്ന ഒന്നാണ് വിദ്യാർത്ഥി രാഷ്ട്രിയം…
വിദ്യാർത്ഥികളെ ഉപയോഗിച്ച് വിയോജിപ്പിന്റെ വിത്തുകൾ വിതറുകയാണ്, രാഷ്ട്രീയ നേതാക്കൾ.
വിദ്യ പകർന്നു നൽകുന്ന ക്ഷേത്രമായിരുന്നു. ഒരു കാലത്ത് വിദ്യാലയം.എന്നാൽ ഇന്നത് ചോര തിളപ്പിന്റെ ശ്മാശാന ഭൂമിയായി മാറി കൊണ്ടിരിക്കുന്നു. ഒരുമയുടെ ആദ്യ പാഠങ്ങൾ പറഞ്ഞ് പഠിപ്പിക്കേണ്ട കലാലയങ്ങൾ വിഭാഗീയതയുടെ രാഷ്ട്രിയ തത്ത്വങ്ങൾ കുത്തി വെയ്ക്കുമ്പോൾ ഒരു പറ്റം യുവാക്കൾ വിഭ്രാന്തിയിലേക്ക് കൂപ്പു കുത്തുന്നു .
ഓർക്കുക, കത്തിയും വാളും അല്ല വിദ്യാർത്ഥികൾക്ക് നൽകേണ്ടത് മറിച്ച് വിദ്യയെന്ന പ്രകാശമാണ്.
അക്ഷരങ്ങളാണ് വെളിച്ചം പകരുന്നത്. അന്ധകാരത്തിൽ നിന്ന് വെളിച്ചത്തിലേക്ക് ഒരു യുവ സമൂഹം സഞ്ചരിക്കുമ്പോൾ അവിടെ അവകാശങ്ങളും സ്വാതന്ത്ര്യവും ഒരു പോലെ തളിരിടും.
ലിബിൻ ജോ. ഉടയാൻ കുഴിമണ്ണിൽ