സുരക്ഷാവലയത്തെ ഭേദിച്ച് യുവാവ് മാര്‍പാപ്പയ്ക്കരികിലേക്ക്.. പനാമയിലെ ലോകയുവജനസംഗമത്തില്‍ നടന്നത്

0


അസാധാരണം, അവിശ്വസനീയം തുടങ്ങിയ ശീര്‍ഷകങ്ങളോടെ സോഷ്യല്‍ മീഡിയായില്‍ ഒരു വീഡിയോ വൈറലായിക്കഴിഞ്ഞിരിക്കുന്നു. പനാമയില്‍ ലോകയുവജന സംഗമത്തോട് അനുബന്ധിച്ച് എത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അരികിലേക്ക് എല്ലാസുരക്ഷാസംവിധാനങ്ങളെയും മറികടന്ന് ഒരു യുവാവ് എത്തുന്നതിന്റെ വീഡിയോ ആണ് ഇപ്പോള്‍ പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.

പാപ്പയുടെ വാഹനത്തിന്റെ പിന്നാലെയാണ് യുവാവ്. എന്നാല്‍ എങ്ങനെയാണ് ഈ യുവാവിന് ഇത് സാധിച്ചതെന്ന കാര്യം വ്യക്തമല്ല. അയാളുടേത് പാപ്പായോടുള്ള ഭക്തി മാത്രമാണെന്നും അപകടപ്പെടുത്താനുള്ള ഉദ്ദേശ്യമൊന്നും ഉണ്ടായിരുന്നില്ലെന്നും ലോകയുവജനസംഗമത്തിന്റെ സംഘാടകര്‍ വ്യക്തമാക്കി.