

ഇടവഴിയിലെ പൂക്കള്‍
വിനായക് നിര്‍മ്മലിന്റെ ആദ്യകാല കഥകളുടെ സമാഹാരം. കണ്ണൂരുള്ള ഫിലിപ്പിയര്‍ ബുക്സാണ് പ്രസാധനം ഏറ്റെടുത്തത്. ഇപ്പോള്‍ വിപണിയില്‍ ലഭ്യമല്ല. 1990 കളില്‍ മലയാളത്തിലെ പ്രമുഖ പ്രസിദ്ധീകരണങ്ങളില്‍ വന്ന കഥകളാണിത്.

തൊട്ടാലുലയുന്ന നദികള്‍
വിനായക് നിര്‍മ്മല്‍
കൂടാരങ്ങള്‍ കാക്കുന്നവര്‍, പ്രവാസം, വിലാപകീര്‍ത്തനം എന്നിങ്ങനെ മൂന്നു നോവലെറ്റുകളുടെ സമാഹാരം. കാത്തിരിപ്പിന്റെയും വേര്‍പിരിയലിന്റെയും കഥകളാണ് മൂന്നിലും കടന്നുവരുന്നത്. ബോബി ജോസ് കട്ടിക്കാടിന്റെ അവതാരിക. ഇപ്പോള്‍ വിപണിയില്‍ ലഭ്യമല്ല

മോഹവലയം
വിനായക് നിര്‍മ്മല്‍
ആത്മ ബുക്സ്
കോഴിക്കോട്
വില:155
നമ്മുടെ ചുറ്റുപാടുകളില്‍ നടക്കുന്ന, നമ്മുടേതുതന്നെയോ എന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള കഥയാണ് മോഹവലയത്തിന്റേത്. മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും ഇടയില്‍ ജീവിതം നഷ്ടപ്പെട്ടുപോയവരാണ് ഇതിലെ കഥാപാത്രങ്ങള്‍. ഈ നോവല്‍ വായിക്കുമ്പോള്‍ പലരെയും നമുക്കോര്‍മ്മ വരും. അത്രയ്ക്കുണ്ട് സംഭവങ്ങളുടെ ഒറിജിനാലിറ്റി.

കിളികള്‍ കൂടണയുന്ന നേരം
വിനായക് നിര്‍മ്മല്‍
ആത്മ ബുക്സ്, കോഴിക്കോട്
വില:200
വാര്‍ദ്ധക്യത്തിന്റെ വിഹ്വലതകളും സംഭീതികളും ഇത്രത്തോളം മനശ്ശാസ്്ത്രപരമായി അപഗ്രഥിക്കുന്ന നോവല്‍ ഒരുപക്ഷേ കുറവായിരിക്കും. റിട്ടയര്‍മെന്റ് എന്ന ജീവിതഗതിയെ ആസ്പദമാക്കിയുള്ളതാണ് നോവലിന്റെ വികാസം. പുതിയ തിരിച്ചറിവുകള്‍ ലഭിക്കാനും റിട്ടയര്‍മെന്റിനെ ഒരു അവസ്ഥയായി അംഗീകരിക്കാനും ഈ നോവല്‍ ഏറെ സഹായകമാകും.

സ്നേഹത്തണല്‍
വിനായക് നിര്‍മ്മല്‍
നന്മബുക്സ്, കോഴിക്കോട്
വില:90
മാതൃപുത്ര ബന്ധത്തിന്റെ ഭൂമികയില്‍ എല്ലാവിധ സ്നേഹബന്ധങ്ങളെയും നിരീക്ഷണവിധേയമാക്കുന്ന നോവല്‍. ക്രിസ്റ്റീന്‍ മാസികയില്‍ പ്രസിദ്ധീകരിച്ചതുകൊണ്ട് ഇത് കുട്ടികള്‍ക്കു വേണ്ടി മാത്രമുള്ള നോവലാകുന്നില്ല. മുതിര്‍ന്നവര്‍ക്കും ആസ്വദിക്കാവുന്ന ഭാവസുന്ദരമായ നോവലാണിത്.

പുതിയ കീര്‍ത്തനങ്ങള്‍
വിനായക് നിര്‍മ്മല്‍
വിനായക് നിര്‍മ്മലിന്റെ പ്രസിദ്ധീകൃതമായ ആദ്യത്തെ കൃതി. 1997 ല്‍ ആണ് ഇത് പുറത്തിറങ്ങിയത്. ദീപക് ഗ്രിഗറി എന്ന ബാലന്റെ കാഴ്ചപ്പാടിലൂടെ വികസിക്കുന്ന നോവല്‍. ജീവന് ബുക്സാണ് പ്രസാധകര്. ഇപ്പോള്‍ വിപണിയില്‍ ലഭ്യമല്ല