വേദനയിൽ ഒളിച്ചിരുന്ന വിജയ സ്വപ്നം

0


പ്രൗഢ ഗംഭീരമായ ആ പ്രതിമ കാണുവാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധിയാളുകൾ വന്നുകൊണ്ടിരുന്നു.പ്രതിമ കണ്ട് എല്ലാവരും അത്ഭുതം പൂണ്ടു. 

ഒരിക്കൽ പ്രതിമയുടെ അടുത്തിരുന്ന കല്ല് അതിനോട് ചോദിച്ചു.. നമ്മൾ ഇരുവരും ഒരേ സ്ഥാനത്തു നിന്നു ഇവിടെ വന്നതാണ് എന്നാൽ നീ ലോകത്തിലെ അത്ഭുതമായി മാറിയിരിക്കുന്നു .എല്ലാവരും നിന്നെ പുകഴ്ത്തി പറയുന്നു.. എന്നെ ചവിട്ടി നിന്നു കൊണ്ട് അവർ നിന്നെ പുകഴ്ത്തുന്നു.

പ്രതിമ ഉടനെ കല്ലിനോട് പറഞ്ഞു. നമ്മൾ ഇരുവരും ഒരേ സ്ഥാനത്തു നിന്ന് .. ഒരേ മലയുടെ അടിവാരത്തു നിന്ന് വന്നവരാണ്. നമ്മളെ രണ്ട് പേരെയും ഒരേ മനുഷ്യൻ തന്നെ അയാളുടെ ആലയിലേക്ക് കൊണ്ടു പോയി. നിന്നെയായിരുന്നു ആദ്യം അയാൾ വെട്ടിയൊരുക്കുവാൻ തിരഞ്ഞെടുത്തത്. എന്നാൽ ഒരോ നിമിഷവും അയാൾ നിന്നെ വെട്ടിയൊരുക്കുമ്പോഴും നീ അയാളുടെ കയ്യിൽ നിന്ന് വഴുതി മാറി. 

കല്ല് തല കുലുക്കി. അതെ ആ സമയം അയാൾ എന്നെ കഠിനമായി അടച്ചു . ആ വേദന എനിക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല.

പ്രതിമ വീണ്ടും തുടർന്നു നീ അയാളുടെ കൈയ്യിൽ ഒതുങ്ങുന്നില്ല എന്ന് കണ്ടപ്പോൾ അയാൾ എന്റെ അടുത്തേക്ക് വന്നു. അയാൾ എന്നെ വെട്ടിയൊരുക്കുവാൻ തുടങ്ങി. ഞാൻ അത് സന്തോഷ പൂർവ്വം സഹിച്ചു. അയാളുടെ ആലയിൽ ഞാൻ ഒരു പാട് വേദനിച്ചു. എന്നാൽ ആ വേദനകൾക്കൊടുവിൽ ഞാൻ വ്യത്യസ്തനായി മാറി. മനോഹാരമായ പ്രതിമയായി. ഇന്ന് ലോകം എന്നെ നോക്കി ആശ്ചര്യപ്പെടുന്നു…

അതെ. ചെറിയ ചെറിയ വേദനകൾ നമ്മെ ഒരു പാട് വേദനിപ്പിക്കാറുണ്ട്. വിജയം മാത്രമാണ് എല്ലാവരും തേടുന്നത്.. പരാജയങ്ങൾ ഉണ്ടാകുമ്പോൾ പതുക്കെ മനസ്സ് വേദനിക്കുവാൻ  തുടങ്ങും. എന്നാൽ ആ വേദനകൾക്കപ്പുറം വിജയത്തിന്റെ യഥാർത്ഥ്യം ഒളിഞ്ഞിരുപ്പുണ്ടെന്ന ബോധ്യം ഇന്നത്തെ യുവ സമൂഹം വിസ്മരിച്ചു പോകാറുണ്ട്. ഉപദേശങ്ങളും പരാജയങ്ങളും ഇഷ്ടപ്പെടാത്ത യുവ മനസ്സുകൾ ഇന്ന് ആകുലരും ദുഃഖിതരുമാണ്.

വേദനകൾക്ക് മുമ്പിൽ മുഖം തിരിക്കുന്ന ഇന്നിന്റെ മക്കൾ ഓർക്കുക. വേദനകളില്ലാതെ വിജയമില്ല. ദു:ഖമില്ലാതെ സന്തോഷമില്ല

ഒരിക്കൽ കടലിലെ മുത്തിച്ചിപ്പി മത്സ്യത്തോട് ആകുലപ്പെട്ടു. എന്റെ ഉള്ളിൽ കഠിനമായി വേദന അനുഭവപ്പെടുന്നു. മത്സ്യം മറുപടി നൽകി. അത് നിന്റെ ഉള്ളിൽ മനോഹരമായ രത്‌ന കല്ലുകൾ രൂപപ്പെടുന്നതുകൊണ്ടാവാം 

ലിബിൻ.ജോ. ഉടയാൻകുഴിമണ്ണിൽ