യേശു മറുപടി പറഞ്ഞു: ഇവന്‍െറയോ ഇവന്‍െറ മാതാപിതാക്കന്മാരുടെയോ പാപം നിമിത്തമല്ല, പ്രത്യുത, ദൈവത്തിന്‍െറ പ്രവൃത്തികള്‍ ഇവനില്‍ പ്രകടമാകേണ്ടതിനാണ്.(യോഹ. 9 : 3)
പൗലോ കൊയ്ലോയുടെ The Story of a Pencil എന്ന പേരിൽ ഒരു ചെറുകഥയുണ്ട്. പെൻസിലിനെ കാണിച്ച് ജീവിതത്തെക്കുറിച്ചുള്ള അഞ്ച് പാഠങ്ങൾ ചെറുമകനെ പഠിപ്പിക്കുന്ന മുത്തശ്ശിയാണ് കഥയിലുള്ളത്. ഒന്നാമത്തേത് ഇങ്ങനെയാണ്. “മകനേ, പെൻസിലിന് തനിയെ എഴുതാനാവില്ല. ഓരോ ചിത്രത്തിൻ്റെയും ഓരോ അക്ഷരത്തിൻ്റെയും പിന്നിൽ ഒരു കരമുണ്ട്.”
“ദൈവത്തിൻ്റെ കയ്യിലെ പെൻസിൽ ആണ് ഞാൻ” എന്ന കൊച്ചുത്രേസ്യയുടെ വാക്കുകളും ഓർക്കുന്നു.. ദൈവത്തിൻ്റെ പെൻസിലുകൾ നമ്മൾ. കാഠിന്യം കുറഞ്ഞതും മുനയൊടിഞ്ഞതും വരകളും അക്ഷരങ്ങളും ഇടറിപ്പോകുന്നതുമായ പെൻസിലുകൾ തന്നെ നമ്മൾ !
മനോഭാവങ്ങൾ തന്നെയാണ് നമ്മൾ ആരെന്നും നമ്മൾ എന്താകുമെന്നും തീരുമാനിക്കുന്നത്. ‘എല്ലാം ശുഭമാകും’ എന്ന ചിന്തയോളം മനോഹരമായി എന്തുണ്ടീ ഭൂമിയിൽ !കുറവുകളെ ഓർത്ത് ആരെയും പഴിക്കാതെ ദൈവത്തിന്റെ ഇടപെടലിന് വേണ്ടി കാത്തിരിക്കാനാവുക എന്നത് എന്തൊരു ഭാഗ്യമാണ് !
കുഞ്ഞേ, എല്ലാം നന്മയ്ക്കാണ് – ജീവനുള്ള ഒരു ദൈവം നമ്മുടെ കൂടെ ഉള്ളിടത്തോളം !
കൃപ നിറഞ്ഞ ദിവസം
സ്നേഹപൂർവം ..
ഫാ. അജോ രാമച്ചനാട്ട്