മനസ്സുപോലെ ജീവിതം

0
നല്ല വൃക്‌ഷം ചീത്ത ഫലങ്ങള്‍ പുറ പ്പെടുവിക്കുന്നില്ല; ചീത്ത വൃക്‌ഷം നല്ല ഫലങ്ങളും.
ഓരോ വൃക്‌ഷവും ഫലം കൊണ്ടു തിരിച്ചറിയപ്പെടുന്നു. മുള്‍ച്ചെടിയില്‍നിന്ന്‌ അത്തിപ്പഴമോ ഞെരിഞ്ഞിലില്‍ നിന്നു മുന്തിരിപ്പഴമോ ലഭിക്കുന്നില്ലല്ലോ.
(ലൂക്കാ 6 : 43-44)
‘Nemo dat quod non habet’ എന്നൊരു ചൊല്ലുണ്ട് ലത്തീനിൽ.
No one gives what he does not have, തന്റെ പക്കൽ ഇല്ലാത്തത് ഒരാൾക്ക് നൽകാനാവില്ല എന്നർത്ഥം. ഉള്ളിൽ ഉള്ളതേ നല്കാനാവൂ,
ചില മനുഷ്യരുണ്ട്, അവരുടെ സാന്നിധ്യം തന്നെ നമുക്ക് സന്തോഷമാണ്. ചില സാമീപ്യങ്ങളും ചില ഓർമകളും ഞൊടിയിടനേരത്തെ ചില കണ്ടുമുട്ടലുകളും,  പെട്ടെന്ന് തീരുന്ന ചില ഫോൺ സംഭാഷണങ്ങളും, ഒരുപക്ഷേ ചില മനുഷ്യരുടെ ഒരു whatsapp smiley പോലും… നമ്മളെ ജീവിക്കാനുള്ള കരുത്തുകൊണ്ട് നിറയ്ക്കാറുണ്ട്.  കസ്തൂരിമാനെപ്പോലെ നന്മയുടെ സുഗന്ധം കൊണ്ടുനടക്കുന്നവർ…
എന്നാൽ ചിലർ റോസാച്ചെടിപോലെയാണ്, അടുത്തുചെന്നാൽ ഒന്നു മുറിപ്പെടുത്താതെ വിടില്ല. അറിഞ്ഞും അറിയാതെയും നൊമ്പരപ്പെടുത്തുന്നവർ..
അതിന്റെ മനശാസ്ത്രമൊക്കെ തിരക്കാൻ പോയാൽ കാര്യങ്ങൾ സങ്കീർണ്ണമായിപ്പോകും. എന്റെ സാന്നിധ്യവും വർത്തമാനങ്ങളും  ഓർമയുമൊക്കെ ഈ മണ്ണിൽ ആർക്കെങ്കിലുമൊക്കെ ജീവന്റെ വിരുന്നാകുന്നുണ്ടോ എന്നൊരു ചോദ്യം മാത്രം മനസ്സിനോട്.
സുഹൃത്തേ, മനസ്സാണ് എല്ലാം. മനസ്സുപോലെ ജീവിതവും.
നല്ല ദിവസം സ്നേഹപൂർവം..
 ഫാ. അജോ രാമച്ചനാട്ട്