ദൈവത്തിന്‍റെ പദ്ധതികള്‍

0
ഞാന്‍ എന്തായിരിക്കുന്നുവോ അതു ദൈവകൃപയാലാണ്‌. എന്‍െറ മേല്‍ ദൈവം ചൊരിഞ്ഞകൃപ നിഷ്‌ഫലമായിപ്പോയിട്ടില്ല. നേരേമറിച്ച്‌ മറ്റെല്ലാവരെയുംകാള്‍ അധികം ഞാന്‍ അധ്വാനിച്ചു. എന്നാല്‍, ഞാനല്ല എന്നിലുള്ള ദൈവകൃപയാണ്‌ അധ്വാനിച്ചത്‌.
(1 കോറി. 15 : 10)
ആർക്കും സംഭവിക്കാവുന്ന ഒരു അപകടമാണ്, കഷ്ടപ്പാടിൽനിന്ന് ഉയർച്ചയിലേയ്ക്കും വളർച്ചയിലേയ്ക്കും എത്തുമ്പോൾ വന്ന വഴികളിലെ ദൈവപരിപാലനയെ മറക്കുക എന്നത് !
നേട്ടങ്ങൾക്ക് പിന്നിലെ Master Brain ഞാൻ തന്നെ, എന്റെ ബുദ്ധിയും അറിവും തന്നെ എന്ന ചിന്ത നമ്മളെ എത്തിക്കുന്നത് പരോക്ഷമായ ദൈവനിഷേധത്തിലേയ്ക്കാണ് . . !!
നിരവധിയായ ജീവിതസാഹചര്യങ്ങളിലൂടെ.. കണ്ടുമുട്ടിയ മനുഷ്യരിലൂടെ..
കിട്ടിയ സ്നേഹത്തിലൂടെയും നിന്ദയിലൂടെയും ..
വിജയപരാജയങ്ങളിലൂടെ ..
കരുണയുള്ള എന്റെ ദൈവം എന്നെ നയിക്കുകയായിരുന്നു, വളർത്തുകയായിരുന്നു… ഒന്നിലും കുറവ് വരുത്താതെ !
Plan of God എന്ന പ്രയോഗം തന്നെ വല്ലാത്തൊരു സമാധാനം തരുന്നുണ്ട്, സത്യമായും .. !
നല്ല ദിവസം സ്നേഹപൂർവ്വം ..
ഫാ. അജോ രാമച്ചനാട്ട്