ദരിദ്രരെയും ഭവനരഹിതരെയും ഈ പുതുവര്‍ഷത്തില്‍ ഓര്‍മ്മിക്കുക

0

വത്തിക്കാന്‍ സിറ്റി: ദരിദ്രരെയും ഭവനരഹിതരെയും ഈ പുതുവര്‍ഷത്തില്‍ പ്രത്യേകമായി അനുസ്മരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഈ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പലരും മനുഷ്യത്വരഹിതമായ ചുറ്റുപാടുകളില്‍ ജീവിക്കുന്നവരാണ്. ഇത്തരം സാഹചര്യങ്ങളിലേക്ക് ലോകത്തിലേക്ക് സമാധാനവും സ്‌നേഹവും സ്വാതന്ത്ര്യവുമായി കടന്നുവന്ന ക്രിസ്തുവിനെ ക്ഷണിക്കണം. മനുഷ്യന് പാപം മൂലംനഷ്ടപ്പെട്ടുപോയ മഹത്വം വീണ്ടെടുക്കാനും അവനെ ആദരിക്കാനുമായിട്ടാണ് ദൈവം തന്റെ പുത്രനെ ലോകത്തിലേക്ക് അയച്ചത്. ദുരിതങ്ങളില്‍ കഴിയുന്ന എല്ലാ മനുഷ്യരും ദൈവത്തിന്റെ പുത്രീപുത്രന്മാരാണ്. അവരെല്ലാം പലതരത്തിലുള്ള അടിമത്തങ്ങളില്‍ കഴിയുന്നവരുമാണ്. അവരെ മനുഷ്യമഹത്വത്തിലേക്ക് നാം ഉയര്‍ത്തിക്കൊണ്ടുവരണം. പാപ്പ ഓര്‍മ്മിപ്പിച്ചു.