അബുദാബി: ചരിത്രത്തില്‍ ആദ്യമായി ഗള്‍ഫ് രാജ്യം സന്ദര്‍ശിക്കുന്ന മാര്‍പാപ്പയായ പോപ്പ് ഫ്രാന്‍സിസിനെ സ്വീകരിക്കാന്‍ അബുദാബി ഗംഭീരമായ ഒരുക്കങ്ങള്‍ ആരംഭിച്ചു. ഫെബ്രുവരി മൂന്നു മുതല്‍ അഞ്ചു വരെയാണ് പാപ്പ യുഎഇ സന്ദര്‍ശനത്തിന് എത്തുന്നത്.
വിവിധ മതവിശ്വാസികളും അല്ലാത്തവരും പരസ്പരം സഹകരിച്ചു സഹവര്‍ത്തിത്വത്തോടെ ജീവിക്കണമെന്ന സന്ദേശവുമായി എത്തുന്ന പാപ്പയുടെ ഈ സന്ദര്‍ശനത്തെ ലോകമെങ്ങും വലിയ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. യുഎഇ ഉപ സര്‍വ്വസൈന്യാധിപനും കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സഈദിന്റെ നേതൃത്വത്തിലാണ് മാര്‍പാപ്പയെ സ്വീകരിക്കുന്നത്.
അബുദാബി സഈദ് സ്പോര്‍ട്സ് സിറ്റിയില്‍ ഫെബ്രുവരി അഞ്ചിന് ഫ്രാന്‍സിസ് മാര്‍പാപ്പ ദിവ്യബലി അര്‍പ്പിക്കും. പ്രവേശനം സൗജന്യമാണെങ്കിലും പ്രത്യേക പാസ് ഉണ്ടാവുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.