വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ബള്‍ഗേറിയ മാസിഡോണ പര്യടനത്തില്‍ അദ്ദേഹം വിശുദ്ധമദര് തെരേസയുടെ ജന്മസ്ഥലവും സന്ദര്‍ശിക്കുമെന്ന് വ്യക്തമായി. അടുത്തവര്‍ഷം മെയ് അഞ്ചു മുതല്‍ ഏഴുവരെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ബള്‍ഗേറിയ സന്ദര്‍ശനം. ഇതില്‍ ഏഴാം തീയതിയാണ് മദര്‍ തെരേസയുടെ ജനനസ്ഥലം അദ്ദേഹം സന്ദര്‍ശിക്കുന്നത്. ഇതിന് മുമ്പ് ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ മാത്രമാണ് ബള്‍ഗേറിയ സന്ദര്‍ശിച്ചിട്ടുള്ളത്. 2002 ല്‍ ആയിരുന്നു അത്. വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയുടെ ചാക്രികലേഖനമായ പാച്ചെം ഇന്‍ തെരിസിനെ അനുസ്മരിച്ചുകൊണ്ട് അതാണ് ബള്‍ഗേറിയന്‍ പര്യടനത്തിന്റെ ആദര്ശവാക്യമായി ഫ്രാന്‍സിസ് മാര്‍പാപ്പ തിരഞ്ഞെടുത്തിരിക്കുന്നത്. പാപ്പയാകുന്നതിന് മുമ്പ് ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പ ബള്‍ഗേറിയായുടെ ആദ്യത്തെ അപ്പസ്തോലിക് വിസിറ്ററായിരുന്നു.