അള്‍ജീറിയ: അള്ജീറിയയായിലെ ആഭ്യന്തരയുദ്ധത്തില്‍ രക്തസാക്ഷിത്വം വരിച്ച 19 പേര് വിശ്വസാഹോദര്യത്തിന്റെ അടയാളങ്ങളാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ബിഷപ്് പിയറെ ക്ലാവെറി ഉള്‍പ്പടെയുള്ള 19 പേരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്ന ചടങ്ങിലേക്ക് അയച്ച സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം സൂചിപ്പിച്ചത്. ദൈവസ്നേഹത്തെ പ്രതിയാണ് അവര്‍ തങ്ങളുടെ ജീവന് സമര്‍പ്പിച്ചത്. രാജ്യത്തിനും അവിടുത്തെ ആളുകള്‍ക്കും വേണ്ടിയാണ് അവര്‍ തങ്ങളുടെ ജീവന് ബലികഴിച്ചത്. അതുകൊണ്ട് അവര്‍ക്ക് നന്ദി പറയാന്‍ നാം കടപ്പെട്ടിരിക്കുന്നു. ഭൂതകാലത്തിലെ മുറിവുകള്‍ ഉണക്കാന്‍ ഈ ദിവസം നമ്മെ സഹായിക്കും. പത്തൊന്‍പതു പേരുടെ വാഴ്ത്തപ്പെട്ട പദ പ്രഖ്യാപനം സംവാദത്തിനും സാഹോദര്യത്തിനും സൗഹൃദത്തിനും സാക്ഷ്യം വഹിക്കാനും അതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ തുടരാനും പ്രേരണ നല്കുന്നു. പാപ്പ പറഞ്ഞു. വാഴ്ത്തപ്പെട്ട പദ പ്രഖ്യാപന വേളയില്‍ കര്‍ദിനാള്‍ ആഞ്ചെലോ ബെച്ചു മാര്‍പാപ്പയുടെ സന്ദേശം വായിച്ചു. 1994 മുതല്‍ 1994 വരെ ഗവണ്മെന്റും ഇസ്ലാമിക ഗ്രൂപ്പും തമ്മില്‍ നടന്ന ആഭ്യന്തരയുദ്ധങ്ങളിലാണ് 19 പേരും രക്തസാക്ഷിത്വം വരിച്ചത്.
Prev Post