”ഇരുളിന് മഹാനിദ്രയില്നിന്നുണര്ത്തി നീനിറമുള്ള ജീവിതപ്പീലി തന്നുഎന്റെ ചിറകിന്നാകാശവും തന്നു നീനിന്നാത്മശിഖരത്തിലൊരു കൂടു തന്നു…”
ഇരുളിന്റെ ആഴങ്ങളില്‍ മഹാനിദ്രയില്‍ ലയിച്ചവനെ ഉണര്‍ത്തി ആകാശങ്ങളിലേക്ക് ഉയര്‍ത്തിയതിന്റെ സന്തോഷമാണ് ഈ വരികളില്‍ ഉള്ളത്.
ആരുടെയും ജീവിതത്തില്‍ ഉണ്ടാകും ഇത്തരം ഉണര്‍ത്തലുകള്‍. സങ്കടപ്പെട്ടും നിരാശപ്പെട്ടും കഴിയുന്നൊരാളെ പ്രതീക്ഷ നല്കി ഉണര്‍ത്തുമ്പോള്‍ അത് ഉയിര്‍പ്പായി മാറുന്നു. അതേ, ഉണര്‍ത്തുന്നതാണ് ഉയിര്‍പ്പ്.
ചുറ്റുമുള്ളവരെ ഉണര്‍ത്താനുള്ള സാധ്യതകള്‍ ചുറ്റിലുമുണ്ട്. കൂട്ടുകാരോ സഹോദരങ്ങളോ പ്രിയപ്പെട്ടവരോ ആരുമാകാം. പരാജയങ്ങളുടെ നേരങ്ങളില്‍ ഉണരാന്‍ പറ്റാത്തവിധം കഴിയുമ്പോള്‍ ഉണര്‍ത്താന്‍ ശ്രമിക്കുമോ? ഒരു വാക്കോ തലോടലോ നീട്ടിയ കൈകളോ മതി അവര്ക്കുണരാന്. അത് അവരെ ഉയിര്പ്പിലെത്തിക്കും. ഉയിര്‍പ്പുതിരുനാള്‍ അര്‍ത്ഥപൂര്‍ണ്ണമാകുന്നത് അങ്ങനെയാണ്.
എല്ലാവര്ക്കും ഈസ്റ്റര്‍ മംഗളങ്ങള്‍!
ഷാജി മാലിപ്പാറ