!
”പരീക്ഷയ്ക്കുവേണ്ടി നീ പ്രാര്‍ത്ഥിച്ചോ?’
”’പ്രാര്‍ത്ഥിച്ചല്ലോ.” അമ്മയുടെ ചോദ്യത്തിന് മെറിന് മറുപടി നല്കി
.”എന്താണ് പ്രാര്‍ത്ഥിച്ചത്?””എട്ടാംക്ലാസ്സില്‍ വാര്ഷികപരീക്ഷയെഴുതുന്ന എന്നെ അനുഗ്രഹിക്കണേ. നന്നായി പരീക്ഷയെഴുതാനും വിജയം നേടാനും എന്നെ സഹായിക്കണേ.”
”കൊള്ളാം. ഈ പ്രാര്‍ത്ഥന നല്ലതാ. പക്ഷെ ഇത് വിശാലമാകണം.” അമ്മ പറഞ്ഞു
.”എന്നുവച്ചാല്‍?”
”പരീക്ഷയെഴുതുന്ന നിനക്കുവേണ്ടി മാത്രമല്ലേ നീ പ്രാര്‍ത്ഥിച്ചത്?’
”’അതേ.”” ആ പ്രാര്‍ത്ഥന ഒത്തിരിപ്പേര്ക്കായി മാറ്റണം. അപ്പോള്‍ അതു വിശാലമായ പ്രാര്‍ത്ഥനയാകും.’
”’അതെങ്ങനെ?”
”പറയാം. നിന്റെ ക്ലാസ്സിലെ എല്ലാ കുട്ടികള്‍ക്കും വേണ്ടി ഇനി പ്രാര്‍ത്ഥിക്കണം. അതുകഴിഞ്ഞാല്‍ നിന്റെ സ്കൂളിലെ മുഴുവന്‍ എട്ടാംക്ലാസ്സുകാര്ക്കുംവേണ്ടി പ്രാര്‍ത്ഥിക്കണം. പിന്നെ ഈ പട്ടണത്തിലുള്ള എല്ലാ സ്കൂളുകളിലെയും എട്ടാംക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്കായും പ്രാര്‍ത്ഥിക്കണം. അടുത്തതായി ഈ ജില്ലയിലെ എല്ലാ എട്ടാംക്ലാസ്സുകാര്ക്കായും പ്രാര്‍ത്ഥിക്കണം. ഒടുവില്‍ ഈ സംസ്ഥാനത്ത് പരീക്ഷയെഴുതുന്ന മുഴുവന്‍ എട്ടാംക്ലാസ്സുകാരെയും ഓര്‍ത്തു പ്രാര്‍ത്ഥിക്കണം. ഇങ്ങനെയാണ് പ്രാര്‍ത്ഥന വിശാലമാക്കേണ്ടത്. ഒത്തിരിപ്പേര്ക്കുവേണ്ടി ഒത്തിരിപ്പേര് പ്രാര്‍ത്ഥിക്കുമ്പോള്‍ ഒത്തിരി ഫലമുണ്ടാകും.”
”ശരിയാ.” മെറിന് സമ്മതിച്ചു.
നിങ്ങള്‍ക്കും സമ്മതമല്ലേ? എങ്കില്‍ നിങ്ങള്‍ക്കായി പ്രാര്ഥിച്ചുതുടങ്ങിക്കൊള്ളൂ. പിന്നെയത് അനേകര്‍ക്കായി വികസിച്ചുവരട്ടെ. വിശാലമായ പ്രാര്‍ത്ഥന വിജയത്തെയും വിശാലമാക്കും. നിങ്ങളോടൊപ്പം എല്ലാവരും ജയിക്കണമെന്നുതന്നെയല്ലേ നിങ്ങളുടെയും ആഗ്രഹം?
ഷാജി മാലിപ്പാറ